Foot Ball Top News

ഫുട്ബോളിന്റെ രക്ഷകരായി കൊറോണ മാസ്കുകൾ

May 28, 2020

ഫുട്ബോളിന്റെ രക്ഷകരായി കൊറോണ മാസ്കുകൾ

കൊറോണ വൈറസ് ബാധയെത്തുടർന്ന് ഏറ്റവും കൂടുതൽ നഷ്ട്ടമുണ്ടായത് കായിക രംഗത്തിനാണ് പ്രത്യേകിച്ച് ഫുട്ബോളിന് കാണികൾക്കു പ്രവേശനം നിഷേധിച്ചതോടെ ഗേറ്റ് കളക്ഷൻ വരുമാനം പൂർണമായി നിലച്ചു
അപ്പോഴാണ് മനുഷ്യൻ പുറത്തിറങ്ങണമെങ്കിൽ ഫേസ് മാസ്ക്ക് വേണമെന്ന നിയമം ഉണ്ടായത്.. അതോടെ പ്രശസ്ത ക്ലൂബ്ബ്കൾ ഒക്കെ അവരുടെ അനുയായികൾക്കായി ഒന്നിനൊന്നു മേൽ മെച്ചമായ ഭംഗിയുള്ള മാസ്‌ക്കുകൾ പുറത്തിറക്കാൻ തുടങ്ങി ..

മുൻകാലങ്ങളിൽ ക്ലൂബ്ബ്കളുടെ ജേഴ്സികൾ ആരാധകർ വാങ്ങിക്കൂട്ടിയതു പോലാണ് മാസ്‌ക്കുകളും വാങ്ങിക്കൂട്ടുന്നത് ഓൺലൈനിൽ അറിയിപ്പ് വരുന്ന നിമിഷം തന്നെ സ്റ്റോക്ക് മുഴുവൻ വിറ്റു പോവുകയാണ് വമ്പൻ ക്ലൂബ്ബ്കളുടെ മനം മയക്കുന്ന മാസ്‌ക്കുകൾ….,
ചില ക്ലൂബ്ബ്കൾ ഈ ഇനത്തിൽ കിട്ടുന്ന തുക മുഴുവൻ കൊറോണ പ്രതിരോധത്തിന് വിനിയോഗിക്കുന്നു

ക്ര്യസ്ത്യനോ റൊണാൾഡോയുടെ കളി കുപ്പായം വിറ്റ വകയിൽ യുവന്റസിന് 24 മണിക്കൂറിനുള്ളിൽ അന്ന് ലഭിച്ചത് 60 മില്യൺ ഡോളറായിരുന്നു
അത്രയും ഇല്ലെങ്കിലും മാസ്ക്ക് വിൽപ്പനയും വൻ നേട്ടമാവുകയാണ് ക്ലബ്ബുകൾക്കു..

Leave a comment