സ്റ്റേഡിയങ്ങൾ തുറക്കാൻ ഹംഗറി
ഇന്നുമുതൽ ഫുട്ബോൾ സ്റ്റേഡിയങ്ങൾ കാണികൾക്കു തുറന്നുകൊടുത്തുകൊണ്ടു ഹങ്കറി സർക്കാരിന്റെ നാടകീയ പ്രഖ്യാപനം
കൊറോണ വൈറസ് നിയന്ത്രണത്തിന്റെ ഭാഗമായി അടച്ചിട്ട സ്റ്റേഡിയങ്ങളിൽ വേണം കായിക വിനോദങ്ങൾ എന്ന ലോക ആരോഗ്യ സംഘടനയുടെ തീരുമാനത്തിന് വിരുദ്ധമായി ഇന്ന് മുതൽ ഹങ്കറിയിൽ ഫുട്ബോൾ മത്സരങ്ങൾക്ക് കാണികളെ പ്രവേശിപ്പിക്കാൻ മത്സര സംഘാടകർക്ക് അനുമതി നൽകിക്കൊണ്ട് അവരുടെ സർക്കാർ ഉത്തരവ് പ്രഖ്യാപിച്ചിരിക്കുന്നു. തീവ്ര വലതുപക്ഷ പാർട്ടി ഭരിക്കുന്ന നാടാണ് ഹംഗറി. ആയതിനാൽ യു.സ്., ബ്രസീൽ എന്നീ രാഷ്ട്ര തലവന്മാരെ പോലെ ലോകാരോഗ്യ സങ്കടനയുമായി അത്ര സ്വരച്ചേർച്ചയിൽ അല്ല താനും.
ഇതനുസരിച്ചു സ്റ്റേഡിയങ്ങൾക്കുള്ളിലെ ഇരിപ്പിടങ്ങളിൽ ഒന്നിടവിട്ട സീറ്റുകളെ ഉപയോഗിക്കാവു. സാമൂഹ്യ അകലം പാലിച്ചുകൊണ്ട് കാണികൾക്കു പ്രവേശനം അനുവദിച്ചു എന്നാണു “444.hu എന്ന ഹങ്കറിയിൽ നിന്നുള്ള മാധ്യമം അറിയിക്കുന്നത്. ഇതു എങ്ങിനെ പ്രയോഗികമാകും എന്ന് കണ്ടറിയണം.