Foot Ball Top News

ഡേവിഡ് ലൂയിസിന്‍റെ സ്ഥാനം ആഴ്സണലില്‍ നഷ്ട്ടപ്പെട്ടേക്കാം

May 28, 2020

ഡേവിഡ് ലൂയിസിന്‍റെ സ്ഥാനം ആഴ്സണലില്‍ നഷ്ട്ടപ്പെട്ടേക്കാം

ചെല്‍സിയില്‍ നിന്ന് കഴിഞ്ഞ വര്‍ഷത്തില്‍ ആഴ്സണലിലേക്ക് ചേക്കേറിയ ഡേവിഡ് ലൂയിസ് ഈ സീസണിന്‍റെ അന്ത്യത്തില്‍ ക്ലബ് വിടുമെന്ന് വാര്‍ത്തകള്‍ പ്രചരിക്കുന്നു.കഴിഞ്ഞ സമ്മറില്‍  ബ്രസീൽ ഇന്റർനാഷണലിനെ  ഒപ്പിടാൻ ഗണ്ണേഴ്സ് തങ്ങളുടെ  ലണ്ടൻ എതിരാളികൾക്ക് 8 മില്യൺ യൂറോ  നൽകിയാണ് ട്രാന്‍സ്ഫര്‍ പൂര്‍ത്തിയാക്കിയത്.

 

ഉനായ് എമെറി, മൈക്കല്‍ അര്‍ട്ടേറ്റ എന്നിവരുടെ കീഴില്‍ ആഴ്സണലിന്റെ വിശ്വസ്തനായ ഡിഫന്‍റര്‍ ആയിരുന്നു ലൂയിസ്.അര്‍ട്ടേറ്റ വന്നതിന് ശേഷമുള്ള 15 കളികളില്‍ ഒരു മല്‍സരത്തില്‍ മാത്രമാണ് ഡേവിഡ് ലൂയിസ് പുറത്തിരുന്നത്.ഇപ്പോഴത്തെ കോച്ച് അര്‍ട്ടേറ്റയുടെ ഫൂട്ബാളില്‍ അതീവ സന്തുഷ്ടന്‍ ആണ് ഡേവിഡ് ലൂയിസ്.ഇത് കഴിഞ്ഞ ഏപ്രിലില്‍ ഒരു അഭിമുഘത്തില്‍ പറയുകയും ചെയ്തിട്ടുണ്ട്.ആഴ്സണലിലെ താരങ്ങളില്‍ വലിയ വേതനം വാങ്ങുന്ന താരമാണ് ലൂയിസ് അതിനാല്‍ അദ്ദേഹത്തിനെ ഒഴിവാക്കി യുവ താരങ്ങളെ കൊണ്ടുവരുന്നതില്‍ ആയിരിക്കും അവരുടെ ശ്രദ്ധ .

Leave a comment