Foot Ball Top News

ഞങ്ങള്‍ ആര്‍ക്കുവേണ്ടിയും പണം ഒഴുക്കില്ല – ജോസ് മൗറീഞ്ഞോ

May 28, 2020

ഞങ്ങള്‍ ആര്‍ക്കുവേണ്ടിയും പണം ഒഴുക്കില്ല – ജോസ് മൗറീഞ്ഞോ

ജോസ് മൗറീഞ്ഞോ പ്രീമിയർ ലീഗ് ക്ലബ്ബുകൾക്കായി ട്രാൻസ്ഫർ വിൻഡോ തുറക്കുന്നതിൽ കാലതാമസം ഉണ്ടാവുമെന്ന് പറഞ്ഞു, ആഗോള പ്രതിസന്ധി നിലനില്‍ക്കുന്ന കാരണം  ട്രാന്‍സ്ഫര്‍  തുക തീരുമാനിക്കുന്നതിന് മുന്നേ രണ്ട് വട്ടം ചിന്തിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇപ്പോഴത്തെ അവസ്ഥയില്‍ കളിക്കാരുടെ മൂല്യത്തില്‍ അസ്ഥിരത നിലനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

കൊറോണക്ക്   ശേഷമുള്ള  എല്ലാ ആളുകളുടെയും ആദ്യത്തെ ചോദ്യം ട്രാൻസ്ഫർ വിൻഡോ എപ്പോഴായിരിക്കും? “മൗറീഞ്ഞോ സ്കൈ സ്പോർട്സിനോട് പറഞ്ഞു.” ഇത് ജൂലൈയിലോ ഓഗസ്റ്റിലോ ആയിരിക്കുമെന്ന് ഞാൻ കരുതുന്നില്ല, അതിനേക്കാൾ പിന്നോട്ട്  പോകും എന്നാണ് എന്‍റെ ഊഹം.ഞങ്ങളുടെ ക്ലബ് വിവേകത്തോടെയും സമചിത്തതയോടെയും ട്രാന്‍സ്ഫര്‍ വിന്‍റോയില്‍ പെരുമാറും.ഞങ്ങള്‍ ആര്‍ക്ക് വേണ്ടിയും പണം ഒഴുക്കാന്‍ തയ്യാറല്ല എന്നും ഇപ്പോഴത്തെ ലോകത്തിന്‍റെ അവസ്ഥയെ ഞങ്ങള്‍ ബഹുമാനിക്കുന്നു എന്നും അദ്ദേഹം സ്കൈ സ്പോര്ട്സിനോട് പറഞ്ഞു.

Leave a comment