വിലക്ക് മറികടന്നാല്‍ സിറ്റിയില്‍ തുടരുമെന്ന് കെവിന്‍ ഡി ബ്രൂയിന്‍
ചാമ്പ്യൻസ് ലീഗിൽ നിന്നുള്ള രണ്ട് വർഷത്തെ വിലക്ക് അസാധുവാക്കുന്നതിൽ ക്ലബ് വിജയിച്ചാൽ മാഞ്ചസ്റ്റർ സിറ്റിയുമായുള്ള കരാർ നീട്ടാൻ കെവിൻ ഡി ബ്രൂയിൻ തയ്യാറാണ്.ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമലംഘനം നടത്തിയതിന് യുവേഫയുടെ ശിക്ഷയ്‌ക്കെതിരെ മാഞ്ചെസ്റ്റര്‍ സിറ്റിയുടെ അപ്പീൽ കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട്ട് (സിഎഎസ്) ജൂൺ 8 ന് കേള്‍ക്കും.
യുവേഫ ചാമ്പ്യന്‍സ് ലീഗ് അടുത്ത രണ്ട് കൊല്ലത്തിന് കളിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സിറ്റി വിടുമെന്ന് ഡി ബ്രൂയിന്‍ ഇതിന് മുന്നേ പറഞ്ഞിരുന്നു.എന്നാൽ അപ്പീലിനുശേഷം യുവേഫയുടെ തീരുമാനം അസാധുവാക്കപ്പെടുമെന്ന് സിറ്റി അവരുടെ കളിക്കാരോട് പറയുകയും ടീമില്‍ തുടരാന്‍ നിർബന്ധം പിടിക്കുകയും ചെയ്യുന്നുണ്ട്.ബെല്‍ജിയന്‍ താരത്തിന് കോണ്‍ട്രാക്റ്റ് കാലാവധി തീരാന്‍ ഇനിയും മൂന്ന് കൊല്ലങ്ങള്‍ ബാക്കിയുണ്ട്.






































