Foot Ball Top News

കിമ്മിച്ചിന്‍റെ ഗോളില്‍ ബയേര്‍ണ്‍ മ്യൂണിക്കിന് വിജയം

May 27, 2020

കിമ്മിച്ചിന്‍റെ ഗോളില്‍ ബയേര്‍ണ്‍ മ്യൂണിക്കിന് വിജയം

ജോഷ്വ കിമ്മിച്ചിന്റെ ഗോള്‍   ചൊവ്വാഴ്ച നടന്ന ഡെർ ക്ലാസിക്കറിൽ ബൊറൂസിയ ഡോർട്മുണ്ടിനെതിരെ 1-0ന് ബയേൺ മ്യൂണിക്കിന് ജയം നേടികൊടുത്തു. ഇരു ടീമുകളും മുമ്പ് തുടർച്ചയായി ആറ് ലീഗ് മത്സരങ്ങൾ ജയിച്ചിരുന്നുവെങ്കിലും സിഗ്നൽ ഇടുന പാർക്കിൽ നടന്ന മത്സരത്തിൽ ജയിച്ചത് ബയേൺ ആയിരുന്നു.

 

മല്‍സരത്തിന്റെ ആദ്യ പകുതിയില്‍ ജോഷ്വ കിമ്മിച്ച് 20 യാര്‍ഡിനുള്ളില്‍ നേടിയ ചിപ് ഷോര്‍ട്ട് തടുക്കാന്‍ റോമന്‍ ബൂര്‍ക്കിക്കായില്ല.രണ്ടാം പകുതിയില്‍ ഡോര്‍ട്ട്മുണ്ട് സ്ട്രൈക്കര്‍ ഏര്‍ലിങ് ഹാലണ്ട് പരിക്കേറ്റ് പുറത്തായതും അവര്‍ക്ക് തിരിച്ചടിയായി.ഡോര്‍ട്ട്മുണ്ടിന് ലഭിച്ച പെനാല്‍റ്റി റഫറി നിഷേധിക്കുകയും ചെയ്തു.ബയേര്‍ണ്‍ മ്യൂണിക്ക് താരമായ മാനുവല്‍ ന്യൂയര്‍ 400 ഭൂന്ധസ്ലിഗ മല്‍സരങ്ങള്‍ തികച്ചു.ഡോര്‍ട്ട്മുണ്ട് രണ്ടാം പകുതിയില്‍ സഞ്ചോവിനെ പരീക്ഷിച്ചെങ്കിലും ഫലം ഒന്നും കണ്ടില്ല.

Leave a comment