സെവിയ താരങ്ങള്‍ക്ക് പിന്തുണ നല്‍കി ക്ലബ് സ്പോര്‍ട്ടിംഗ് ഡയറക്ടർ
ശനിയാഴ്ച ഒരു പാർട്ടിയിൽ പങ്കെടുത്ത് സ്‌പെയിനിന്റെ ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിച്ച നാല് സെവിയന്‍ കളിക്കാരെ ക്ലബിന്‍റെ സ്‌പോർട്ടിംഗ് ഡയറക്ടർ മോഞ്ചി പിന്തുണ നല്‍കി.കളിക്കാരും അവരുടെ പങ്കാളികളും ഒരുമിച്ച് ആഘോഷിക്കുന്നതായി കാണിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് ശേഷം പിന്നീട് സംഗതി പ്രശ്നമായപ്പോള്‍ ലൂക്കാസ് ഒകാംപോസ്, ഫ്രാങ്കോ വാസ്‌ക്വസ്, ലുക്ക് ഡി ജോങ്, എവർ ബനേഗ എന്നിവർ ക്ഷമാപണം നടത്തിയിരുന്നു.
“എന്നെ സംബന്ധിച്ചിടത്തോളം പ്രധാന കാര്യം അവർ സ്വമേധയാ ക്ഷമ ചോദിച്ചു എന്നതാണ്. നാമെല്ലാവരും തെറ്റുകൾ വരുത്തുന്നവര്‍ ആണ്.പക്ഷേ മാപ്പ് ചോദിക്കാന്‍ ആരും അങ്ങനെ തയ്യാറാവില്ല.അറിയാതെ ചെയ്ത തെറ്റല്ലേ അവര്‍ മാപ്പും പറഞ്ഞു,ഇനി അത് ഒഴിവാക്കണം എന്നാണ് എന്‍റെ അഭിപ്രായം.” അദ്ദേഹം ക്ലബ് വെബ്സൈറ്റില്‍ പറഞ്ഞു.






































