വാന്‍ ഗാളിന് പല തന്ത്രങ്ങള്‍ കൈയിലുണ്ട് എന്നാല്‍ ഫെര്‍ഗൂസണ് വ്യക്തമായ അറിവുണ്ടായിരുന്നു- റിയാന്‍ ഗിഗ്സ്
മുൻ കോച്ചുകളായ സർ അലക്സ് ഫെർഗൂസണും ലൂയിസ് വാൻ ഗാലും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം റയാൻ ഗിഗ്സ് വെളിപ്പെടുത്തി.13 പ്രീമിയർ ലീഗ് കിരീടങ്ങളും രണ്ട് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും നേടിയ സര്‍ അലക്ക്സ് ഫെര്‍ഗൂസന്‍റെ കീഴിലാണ് ഗിഗ്സ് തന്റെ കരിയര്‍ മുഴുവൻ ചെലവഴിച്ചത്.
ഈ അടുത്ത് ഒരഭിമുഘത്തില്‍ മുന്‍ യുണൈറ്റഡ് താരമായ വെയ്ന്‍ റൂണി താന്‍ പ്രവര്‍ത്തിച്ചതില്‍ വച്ച് മികച്ച തന്ത്രങ്ങൾ മെനയുന്ന കോച്ച് വാന്‍ ഗാള്‍ ആണ് എന്ന് പറഞ്ഞിരുന്നു.ഇതിനെ കുറിച്ച് പ്രതികരിച്ച ഗിഗ്സ് പറഞ്ഞതിഞ്ഞനെ” വെയ്ന്‍ റൂണി ഉദേശിച്ചത് എനിക്ക് മനസിലായി.വാന്‍ ഗാള്‍ ഒരു തന്ത്ര ശാലിയായ കോച്ചാണ്. ചില സമയങ്ങളില്‍ അദ്ദേഹം ഫൊര്‍മേഷനുകളും ഫുട്ബോള്‍ ശൈലിയും മാറ്റി മാറ്റി പ്രയോഗിക്കും.പക്ഷേ അലക്ക്സ് ഫെര്‍ഗൂസന്‍ ഒരു മെത്തേഡ് മാത്രമേ ഉപയോഗിക്കൂ,എന്നാല്‍ അതില്‍ നമ്മുടെ റോള്‍ എന്താണെന്ന് എല്ലാ താരങ്ങള്‍ക്കും വ്യക്തമായ അറിവുണ്ടാവും” ഗിഗ്സ് യുണൈറ്റഡ് വെബ്സൈറ്റ് നടത്തിയ അഭിമുഘത്തില്‍ പറഞ്ഞു.






































