കുട്ടീഞ്ഞോയെയല്ല കെയ് ഹവേര്‍ട്ട്സിനെയാണ് ചെല്‍സി ടീമില്‍ എത്തിക്കേണ്ടത്- ഫ്രാങ്ക് ലെബോഫ്
ഈ സമ്മറില്‍ ചെൽസി ലക്ഷ്യമിടേണ്ട കളിക്കാരന്‍ ഫിലിപ്പ് കുട്ടിഞ്ഞോയല്ല കെയ് ഹവേര്‍ട്ട്സാണ് എന്ന് മുൻ ബ്ലൂസ് പ്രതിരോധ താരം ഫ്രാങ്ക് ലെബോഫ് അഭിപ്രായപ്പെട്ടു.കൊറോണ വൈറസ് പ്രതിസന്ധിയെത്തുടർന്ന് പുനരാരംഭിച്ച ഒരേയൊരു പ്രധാന യൂറോപ്യൻ ലീഗായ ജര്‍മന്‍ ഭൂന്ധസ്ലിഗയില്‍, ഹാവെർട്സ് തന്റെ ടീമായ ബെയർ ലെവർകുസന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ട്.
രണ്ട് മല്‍സരങ്ങളില്‍ നിന്നും മൂന്ന് ഗോളുകള്‍ നേടാന്‍ ഹവേര്‍റ്റ്സിന് കഴിഞ്ഞു.”കുട്ടിഞ്ഞോയെ ടീമിലെടുക്കുന്നതും ഭേദം ഹവേര്‍ട്ടിനെ കൊണ്ടുവരാന്‍ നോക്കുന്നതാണ്.എനിക്ക് അവന്‍റെ ഉത്തരവത്തിത ബോധം വളരെ ഇഷ്ട്ടമാണ്.ഒരു മുപ്പത് വയസുക്കാരന്‍റെ മെച്യുരിറ്റി പിച്ചില്‍ അവന്‍ കാണിക്കുന്നുണ്ട്.പ്രീമിയര്‍ ലീഗിന് വേണ്ടത് ഹവേര്‍ട്ട്സിനെ പോലത്തെ താരത്തിനെയാണ്.അവനെ ചെല്‍സി ടീമിലെത്തിക്കാന്‍ കഴിവതും ശ്രമിക്കണം “ഫ്രാങ്ക് ലെബോഫ് ഇഎസ്‌പിഎന്‍ എഫ്സിയോട് പറഞ്ഞു.






































