Foot Ball Top News

റിയാന്‍ ഗിഗ്സ് ഓവര്‍ റേറ്റഡ് ആയ താരമാണ് – കര്‍ട്ടിസ് വുഡ്ഹൌസ്

May 24, 2020

റിയാന്‍ ഗിഗ്സ് ഓവര്‍ റേറ്റഡ് ആയ താരമാണ് – കര്‍ട്ടിസ് വുഡ്ഹൌസ്

മുൻ പ്രീമിയർ ലീഗ് മിഡ്ഫീൽഡർ കർട്ടിസ് വുഡ്‌ഹൌസിന്റെ അഭിപ്രായത്തിൽ റയാൻ ഗിഗ്സ് അവിശ്വസനീയമാംവിധം ഓവർറേറ്റ് ചെയ്ത മാഞ്ചസ്റ്റർ യുണൈറ്റഡ് കളിക്കാരനായിരുന്നു എന്നാണത്രേ.നോർത്തേൺ പ്രീമിയർ ലീഗ് സംഘടനയായ ഗെയിൻസ്‌ബറോ ട്രിനിറ്റിയിൽ മാനേജരായ വുഡ്‌ ഹൌസ്  ഇംഗ്ലണ്ടിലെ ടോപ്പ് ഫ്ലൈറ്റ് ലീഗുകളില്‍  ഷെഫീൽഡ് യുണൈറ്റഡ്, ബർമിംഗ്ഹാം സിറ്റി എന്നിവയ്ക്കായി നിരവധി സീസണുകൾ ചെലവഴിച്ച താരമാണ്.

 

22 വര്‍ഷം കളിച്ചിട്ട് വെറും 162 അസിസ്റ്റുകളും  109 ഗോളുകള്‍ മാത്രമാണ് ഗിഗ്സ്  നേടിയിട്ടുള്ളത്.ഈ ഇരുപത്തിരണ്ട് കൊല്ലവും അദ്ദേഹത്തിന്റെ ടീം മികച്ച രീതിയില്‍ കളിച്ചതിനാല്‍ ഇദ്ദേഹത്തിന്‍റെ ഫൂട്ബോളില്‍ ആരും സംശയിച്ചില്ല.അദ്ദേഹത്തിന്റെ സ്റ്റാറ്റ്സ് കണ്ടാല്‍ അദ്ദേഹം ഒരു ലെഫ്റ്റ് വിങ്ങ് ബാക്ക് ആയിരുന്നുവോ എന്ന് നമ്മള്‍ സംശയിച്ച് പോകും.അദ്ദേഹം  സ്ഥിരതയുള്ള നല്ല കളിക്കാരന്‍ ആണ് എന്നാല്‍ അദ്ദേഹത്തിനെ മികച്ച ഒരു താരം എന്ന് പറയാന്‍ കഴിയില്ല.” അദ്ദേഹം  ട്വീറ്റ് ചെയ്തു.

Leave a comment