Foot Ball Top News

മുള്ളറേയും അലബയേയും പുകഴ്ത്തി ഹാന്‍സി ഫ്ലിക്ക്

May 24, 2020

മുള്ളറേയും അലബയേയും പുകഴ്ത്തി ഹാന്‍സി ഫ്ലിക്ക്

ഫ്രാങ്ക്ഫർട്ടിനെതിരെ 5-2ന്  ജയിച്ച ബയേൺ മ്യൂണിക്കിന്‍റെ മികച്ച പ്രകടനത്തിന്  ഡേവിഡ് അലബയേയും തോമസ്   മുള്ളറേയും  കോച്ച് ഹാൻസി ഫ്ലിക് പ്രശംസിച്ചു.രണ്ടാം പകുതിയുടെ തുടക്കത്തിൽ മാർട്ടിൻ ഹിൻ‌ടെറെഗറിന്റെ ഇരട്ട  ഗോള്‍ ഫ്രാങ്ക്ഫർട്ടിനെ     3-0 എന്ന അവസ്ഥയില്‍ നിന്നും  3-2  തിരികെ കൊണ്ടുവന്നെങ്കിലും മികവ് തുടര്‍ന്ന  ബയേൺ മല്‍സരത്തില്‍ തിരിച്ചെത്തി  തുടർച്ചയായ എട്ടാം ജയം നേടി.

 

“ആദ്യ പകുതിയിൽ ഞാൻ വളരെ സംതൃപ്തനാണ്. ഞങ്ങൾ വളരെ ശ്രദ്ധ കേന്ദ്രീകരിച്ചു കളിച്ചു. സ്കോർ ചെയ്യാൻ ഞങ്ങൾ ധാരാളം അവസരങ്ങൾ  കണ്ടെത്തി,” അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.എന്നാല്‍ മല്‍സരത്തില്‍ രണ്ട് കളിക്കാര്‍ വളരെ അധികം മികവ് പുലര്‍ത്തിയെന്നും ഒന്നു അലബയും മറ്റൊരാള്‍ മുളറുമാണ്.മുള്ളര്‍ സ്പേസ് കേന്ദ്രീകരിച്ച് കളിച്ചപ്പോള്‍ ആദ്യ പകുതിയില്‍ പഴുതടച്ച ഡിഫന്‍സിലൂടെ അലബയും മികവ് കാട്ടി എന്നും ഹാന്‍സി ഫ്ലിക്ക് ചൂണ്ടി കാട്ടി.

Leave a comment