ഓഡിയൻ ഇഗാലോയെ നിലനിര്‍ത്തിയിലെങ്കില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ചെയ്യുന്നത് മണ്ടത്തരം
ഓഡിയൻ ഇഗാലോയെ സ്ഥിരമായി സൈന്‍ ചെയ്യാന്‍ മാഞ്ചസ്റ്റർ യുണൈറ്റഡ് നോക്കാതിരുന്നാൽ അത് ഒരു വലിയ തെറ്റായായിരിക്കും എന്ന് ഓവൻ ഹാർഗ്രീവ്സ് സമ്മതിക്കുന്നു. ഒലെ ഗണര്‍ സോൾസ്ജെയറിന്റെ സ്ക്വാഡിന് വ്യത്യസ്തമായ എന്തെങ്കിലും വാഗ്ദാനം ചെയ്യാന്‍ കഴിവുള്ള താരമാണ് ഇഗാലോ എന്നും ഓവൻ ഹാർഗ്രീവ്സ് വ്യക്തമാക്കി.
അവൻ ഒരു വലിയ യുണൈറ്റഡ് ആരാധകനാണ്.അതിലും മികച്ച താരവും.അവനെ നിലനിര്‍ത്താന്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ശ്രമിക്കണം.ടീമിലുള്ള എല്ലാ താരങ്ങളും മികച്ചവരാണ്.ആന്തണി മാര്‍ഷ്യല്‍,മാര്‍ക്കസ് റാഷ്ഫോര്‍ഡ് എന്നിവര്‍ ഭാവിയില്‍ വലിയ താരങ്ങള്‍ ആകും തീര്‍ച്ച.ഇവര്‍ക്കൊന്നും ഇല്ലാത്ത കഴിവുകള്‍ ആണ് ഇഗാലോയ്ക്കുളത്ത്.നല്ല ടീം ഉണ്ടാക്കാന്‍ മികച്ച താരങ്ങളെ അല്ല സൈന്‍ ചെയ്യേണ്ടത്,വ്യത്യസ്ഥ താരങ്ങളെ ആണ്.”ഓവൻ ഹാർഗ്രീവ്സ് ടോക്ക് സ്പോര്‍ട്സിനോട് പറഞ്ഞു.






































