Foot Ball Top News

ഒബ്ലാക്ക് അന്ന് കളി തിരിച്ചുവിട്ടു-അഡ്രിയാന്‍

May 23, 2020

ഒബ്ലാക്ക് അന്ന് കളി തിരിച്ചുവിട്ടു-അഡ്രിയാന്‍

ചാമ്പ്യന്‍സ് ലീഗ് മല്‍സരത്തില്‍ തങ്ങളെക്കാള്‍ മികച്ച ടീം അത്ലറ്റിക്കോ മാഡ്രിഡ് ആയിരുന്നുവെന്ന് ലിവര്‍പ്പൂള്‍ ഗോള്‍ കീപ്പര്‍ അഡ്രിയാന്‍.അത്ലറ്റിക്കോയുടെ ഫോമിന് പിന്നാലേ പ്രധാന കാരണം അവരുടെ ഗോള്‍ കീപ്പര്‍ ജാന്‍ ഒബ്ലാക്ക് ആണെന്നും അഡ്രിയാന്‍ വെളിപ്പെടുത്തി.അന്‍ഫീല്‍ഡില്‍ നടന്ന മല്‍സരത്തില്‍ അഡ്രിയാന്‍ ആയിരുന്നു ലിവര്‍പ്പൂള്‍ ഗോള്‍ കീപ്പര്‍.

 

രണ്ടാം പാതത്തില്‍ മികച്ച സേവുകള്‍ നേടിയ ഒബ്ലാക്ക് ആണ് മല്‍സരത്തിന്റെ ഗതി തിരിച്ച് വിട്ടത്.”ഞങ്ങളുടെ ഹോമില്‍ നടന്ന മല്‍സരത്തില്‍ 20 ഓളം ഷോട്ടുകള്‍ നേടിയ ഞങ്ങള്‍ക്ക് ജയിക്കാന്‍ കഴിയാതെ പോയത് ഞങ്ങളെ ശരിക്കും വിഷമിപ്പിച്ചു.മാൻ ഓഫ് ദ മാച്ച് തീർച്ചയായും ഒബ്ലാക്ക് ആയിരുന്നു.രണ്ട് മല്‍സരങ്ങളും ജയിച്ച അത്ലറ്റിക്കോ റൌണ്ടിലേക്ക് കടക്കാന്‍ അര്‍ഹരാണ്.” അഡ്രിയാന്‍ ദാസ്ന്‍  നടത്തിയ അഭിമുഘത്തില്‍ പറഞ്ഞു.

Leave a comment