ബാഴ്സയില്‍ തുടരാനുള്ള ആഗ്രഹം പങ്കുവച്ച് ക്ലമന്റ് ലെന്‍ഗ്ലറ്റ്
അടുത്ത സീസണിൽ സ്റ്റാര്‍ട്ടിങ് ഇലവനിൽ തന്റെ സ്ഥാനത്തിനായി തുടരാനും അതിന് വേണ്ടി പോരാടാനും ആഗ്രഹിക്കുന്നുവെന്ന് ബാഴ്സലോണ സെന്റർ ബാക്ക് ക്ലമന്റ് ലെന്‍ഗ്ലറ്റ്.ലെന്‍ഗ്ലറ്റ്.2018 ല്‍ സേവിയയില് നിന്ന് 35 മില്യണ്‍ യൂറോ നല്കി ബാഴ്സലോണ വാങ്ങിയ താരം വന്നത് മുതല്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച്ച വച്ചു.
ഉംറ്റിറ്റിയുടെ അഭാവം ഒരു പരിതി വരെ ബാഴ്സലോണ അറിയാതിരുന്നതും ലെന്ഗ്ലറ്റിന്റെ മികവാണ്.ഫ്രഞ്ച് താരത്തിന് കോണ്ട്രാക്റ്റ് കാലാവധി തീരാന്‍ ഇനിയും മൂന്ന് കൊല്ലങ്ങള്‍ ബാക്കിയുണ്ട്.“നിങ്ങൾ ഒരു ഫുട്ബോൾ കളിക്കാരനായിരിക്കുമ്പോൾ ഭാവി എങ്ങനെയായിരിക്കുമെന്ന് നിങ്ങള്‍ക്ക് പ്രതീക്ഷിക്കാന്‍ കഴിയില്ല,പക്ഷേ അടുത്ത സീസണിൽ ബാഴ്സലോണയിൽ തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” അദ്ദേഹം ആർഎംസി സ്പോർട്ടിനോട് പറഞ്ഞു.പുതിയ കോച്ച് സെത്തിയെന് ലെന്‍ഗ്ലറ്റിനെ ബെഞ്ചിലിരുത്തി ഉംറ്റിറ്റിയെ ആണ് ഇപ്പോള്‍ കളിക്കാനിറക്കുന്നത്.






































