ഗരെത്ത് ബെയിലിന് തന്റെ ഇമേജ് തിരിച്ചെടുക്കണമെങ്കില്‍ ന്യൂ കാസില്‍ യുണൈറ്റഡിലേക്ക് പോകണം-റിവാള്‍ഡോ
മുൻ ബാഴ്സലോണ, ബ്രസീൽ താരമായ റിവാൾഡോ റയൽ മാഡ്രിഡ് വിങ്ങര്‍ ഗരെത്ത് ബെയിലിന് ന്യൂകാസില്‍ യുണൈറ്റഡില്‍ തന്റെ സൂപ്പര്‍സ്റ്റാര്‍ പദവി തിരിച്ച് പിടിക്കാന്‍ പറ്റുമെന്ന് പറഞ്ഞു.മാഡ്രിഡ് ഡ്രസ്സിങ് റൂമില്‍ ബെയില്‍ ഒറ്റയാന് ആണ്.മറ്റ് റയല്‍ താരങ്ങളുമായി അത്ര നല്ല ബന്ധമല്ല ബെയിലിനുള്ളത്.
റയല്‍ മാഡ്രിഡ് കോച്ച് സിനദീന്‍ സിദാന് ബെയിലിനെ ടീമില്‍ നിന്ന് പുറത്താക്കാന്‍ ആഗ്രഹം ഉണ്ടെന്നും സ്പാനിഷ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു.”ഞാന്‍ കേട്ടത് ശരിയാണെങ്കില്‍ ബെയിലിനെ റയല്‍ മാഡ്രിഡ് അമേരിക്കന്‍ ക്ലബായ ഇന്റര്‍ മയാമിക്ക് വില്ക്കാന് പോകുന്നു എന്നാണ്.എന്റെ വിശ്വാസം ബെയിലിന് യൂറോപ്പില്‍ നില്‍ക്കാനുള്ള കഴിവും പ്രതിഭയും ഇപ്പോഴുമുണ്ട് എന്നാണ്.പ്രീമിയര്‍ ലീഗിലെ പുത്തന്‍ പണക്കാരായ ന്യൂ കാസിലിലേക്ക് പോയാല്‍ ഒരു പക്ഷേ ബെയിലിന് തന്റെ കരിയര്‍ തിരിച്ചുപിടിക്കാന്‍ പറ്റും.”എന്ന് റിവാള്‍ഡോ പറഞ്ഞു.






































