സുവാരസിന്റെ ആക്രമണ സ്വഭാവം ഞാന്‍ ഇഷ്ട്ടപ്പെടുന്നു-ജോര്‍ജിയോ കില്ലെനി
ജോർജിയോ കില്ലെനിയെ കടിച്ചതിന് ലൂയിസ് സുവാരസിന് വ്യാപകമായ പ്രതിഷേധം നേരിടേണ്ടി വന്നു, എന്നാൽ ഇറ്റലിയിലെ പ്രതിരോധക്കാരൻ സുവാരസിന്റെ പ്രവൃത്തികൾക്ക് അഭിനന്ദനം അറിയിച്ചു.2014 വേള്‍ഡ് കപ്പിലെ കുപ്രസിദ്ധമായ സംഭവം ലോകത്തിലെ ജനതയെ പിടിച്ച് കുലുക്കിയിരുന്നു.4 മാസം എല്ലാ ഫുട്ബോള്‍ മല്‍സരങ്ങളില്‍ നിന്നും സുവാരസിന് വിലക്ക് ലഭിച്ചു.
” ആ മല്‍സരത്തില്‍ സുവാരസ് കാണിച്ചത് എനിക്ക് മനസിലാക്കാന്‍ കഴിയും.അത്രക്ക് വാശിയില്‍ ആയിരുന്നു മല്‍സരം.സുവാരസ് ഫുട്ബോള്‍ കളിക്കുന്നത് ഭയങ്കര ആവേശത്തോടെ ആണ്.അങ്ങനത്തെ മല്‍സരങ്ങളില്‍ ആര് എന്ത് ചെയ്യുമെന്ന് പറയാന്‍ കഴിയില്ല.ഞാനും സുവാരസിനെ പോലെ തന്നെ പിച്ചില്‍ അപകടകാരിയാണ്.അതില്‍ ഞാന്‍ അഭിമാനിക്കുന്നു.പിച്ചില്‍ ഇങ്ങനത്തെ പ്രവര്‍ത്തികള്‍ സ്ഥിരം ആണെന്നും എതിരാളികളെ വീഴ്ത്താന്‍ ശക്തി മാത്രമല്ല ബുദ്ധിയും ഉപയോഗികേണ്ടത് ഉണ്ട് എന്നും “കില്ലെനി വ്യക്തമാക്കി.






































