അടുത്ത സീസണില്‍ ചെല്‍സിയില്‍ തുടരാന്‍ തീരുമാനിച്ച് ജിറൂഡ്
2020-21 സീസണിലും ജീരൂഡിനെ നിലനിര്‍ത്താന്‍ തീരുമാനിച്ച് ചെല്‍സി.കോണ്‍ട്രാക്റ്റ് തീര്‍ന്ന ജീറൂഡിനെ ചെല്‍സി ഉപേക്ഷിക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.2017 18 സീസണിന്‍റെ പകുതിയില്‍ ആഴ്സണലില്‍ നിന്നും ചെല്‍സിയില്‍ എത്തിയ ജീറൂഡ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്ത്.
ചെൽസി ഷർട്ട് വീണ്ടും ധരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, പ്രത്യേകിച്ചും സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ഞങ്ങളുടെ ആരാധകർക്ക് മുന്നിൽ.ചെല്‍സിയില്‍ എന്‍റെ യാത്രയും സാഹസികതയും തുടരും.കുറച്ച് മാസങ്ങളായി ജീറൂഡ് ഇന്റര്‍ മിലാനിലേക്ക് പോകുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.ടാമി എബ്രഹാമിന് പരിക്കേറ്റപ്പോള്‍ ടീമിന് നല്ല സപോര്‍ട്ട് നല്‍കി ജീറൂഡ് തന്‍റെ കഴിവ് പ്രകടിപ്പിച്ചു.ഈ സീസണില്‍ ഇതുവരെ ജീറൂഡ് 13 മല്‍സരങ്ങളില്‍ നിന്നും 3 ഗോളുകള്‍ നേടിയിട്ടുണ്ട്.ജിറൂഡിന്റെ പ്രകടനത്തില്‍ ഫ്രാങ്ക് ലംപാര്‍ഡും സന്തുഷ്ടന്‍ ആണ്.ചെല്‍സിക്ക് വേണ്ടി ജീറൂഡ് ഇതുവരെ 76 മല്‍സരങ്ങളില്‍ നിന്നും 21 ഗോളുകള്‍ നേടി.






































