ഫൂട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് അഡൂറിസ്
അത്‌ലറ്റിക് ക്ലബ് സ്‌ട്രൈക്കർ അരിറ്റ്‌സ് അഡൂറിസ് ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.ഹിപ് റീപ്ലേസ്‌മെന്റ് ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചതിനെ തുടർന്നാണ് താൻ തീരുമാനമെടുത്തതെന്ന് 39 കാരൻ സോഷ്യൽ മീഡിയ പോസ്റ്റിൽ വെളിപ്പെടുത്തി.സമയം വന്നിരിക്കുന്നു,” അഡൂരിസിന്റെ സന്ദേശം ആരംഭിച്ചിതിങ്ങനെ. “നിങ്ങൾ വിടുന്നതിനുമുമ്പ് ഫുട്ബോൾ നിങ്ങളെ ഉപേക്ഷിക്കുമെന്ന് ഞാൻ പല തവണ പറഞ്ഞിട്ടുണ്ട്.” എന്നാണ് അദ്ദേഹം പോസ്റ്റില്‍ പറഞ്ഞത്.
“നിർഭാഗ്യവശാൽ, എന്റെ ശരീരം കളി ‘മതി’ എന്ന് പറഞ്ഞു.എന്റെ ടീം അംഗങ്ങളെ ഞാൻ ആഗ്രഹിക്കുന്ന രീതിയിലോ അവർ അർഹിക്കുന്ന രീതിയിലോ എനിക്ക് സഹായിക്കാനാവില്ല. അതാണ് ഒരു പ്രൊഫഷണൽ അത്‌ലറ്റിന്റെ ജീവിതം.വളരെ ലളിതം.”അഡൂറിസ് ട്വിറ്ററില്‍ കുറിച്ചു,താരത്തിന് അര്‍ഹിക്കുന്ന ഫെയര്‍വെല്‍ നല്‍കാന്‍ അത്ലറ്റിക്ക് ക്ലബിനാകുമോ എന്ന് കണ്ടറിയണം.






































