എംബാപ്പെ വന്നിലെങ്കില്‍ മാനേ,രണ്ടുംകല്‍പ്പിച്ച് റയല്‍ മാഡ്രിഡ്
പാരീസ് സെന്റ് ജെർമെയ്നിൽ നിന്ന് കിലിയൻ എംബപ്പെയെ സൈന്‍ ചെയ്യാനുള്ള ശ്രമം എവിടേയും എത്താത്തതിലുള്ള നിരാശരായതിനെത്തുടർന്ന് റയല്‍ മാഡ്രിഡ് ലിവർപൂൾ ഫോർവേഡ് സാദിയോ മാനെയിലേക്ക് തിരിഞ്ഞതായി ലിയോ 10 സ്പോർട്ട് റിപ്പോർട്ട് ചെയ്തു.റയലിന്റെ ആവശ്യം പിഎസ്ജി അംഗീകരിക്കുന്ന ലക്ഷണം കാണാത്തത്തില്‍ റയല്‍ മറ്റ് ഓപ്ഷനുകള്‍ ചിന്തിച്ച് തുടങ്ങിയേക്കുന്നു.
ഈ സമ്മറില്‍ ഒരു കരണവശാലും എംമ്പാപ്പെയെ വിട്ടു തരില്ലെന്ന് പിഎസ്ജി തീര്‍ത്തു പറഞ്ഞത്രേ.കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം കാഴ്ച വെച്ച സാധിയോ മാനേയുടെ ട്രാന്‍സ്ഫര്‍ വിവരങ്ങള്‍ റയല്‍ കഴിഞ്ഞ സീസണില്‍ ആരാഞ്ഞു എന്ന വാര്‍ത്തയും കൂടി വന്നതോടെ ട്രാന്‍സ്ഫര്‍ റൂമറുകളുടെ എണ്ണവും വര്‍ധിച്ചു.സാദിയോ മാനേയെ ടീമിലെത്തിക്കുന്നതിന് സിനദീന്‍ സിദാനും സമ്മതം ആണത്രെ.






































