ചെല്‍സില്‍ ചേരാന്‍ താന്‍ അടുത്തെത്തിയിരുന്നു-റോബർട്ടോ കാർലോസ്
ബ്രസീൽ ഇതിഹാസം റോബർട്ടോ കാർലോസ് 2007 ൽ ചെൽസിയിൽ ചേരുന്നതിന് താൻ വളരെ അടുത്തെന്നു വെളിപ്പെടുത്തി.റയലുമായി കരാര്‍ തീര്‍ന്ന കാര്‍ലോസ് അകാലത്ത് ഒരു ഫ്രീ ഏജന്‍റ് ആയിരുന്നു.റയലുമൊത്ത് 11 കിരീടങ്ങള്‍ നേടിയ കാര്‍ലോസ് കരുത്ത് കണിച്ചു.എനിക്കു രണ്ടു ഓഫറുകള്‍ വന്നു ഒന്ന് ചെല്‍സിയുടെയും മറ്റൊന്ന് ഫെന്നര്‍ബാഷിന്‍റെയും ചെല്‍സിയുടെ ഡീല്‍ നടക്കാത്തത് കൊണ്ട് താന്‍ ഫെന്നര്‍ബാഷില്‍ ചേര്‍ന്നെന് കാര്‍ലോസ് വെളിപ്പെടുത്തി.
“അവസാന നിമിഷം വക്കീലുമായുള്ള എന്തോ പ്രശ്നം ഉണ്ടായി,ഫൂട്ബാളില്‍ ഇതെലാം സര്‍വ സാധാരണമാണല്ലോ.പ്രീമിയര്‍ ലീഗില്‍ പോകാന്‍ എനിക്ക് അതിയായ താല്‍പര്യം ഉണ്ടായിരുന്നു.ഞാന്‍ പ്രീമിയര്‍ ലീഗില്‍ തിളങ്ങും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.തനിക്ക് ഇരുപത്തിരണ്ട് വയസുള്ളപ്പോള്‍ ഇംഗ്ലണ്ടില്‍ നിന്നും ഓഫര്‍ വന്നിരുന്നു എന്നും ആ ഡീലും നടന്നില്ല എന്നും കാര്‍ലോസ് കൂട്ടിച്ചേര്‍ത്തു.






































