റയലിന് വേണ്ടി കിരീടം നേടണം-തിബൌട്ട് കോർട്ടോയിസ്
സീസണ് തിരിച്ചെത്തിയാല്‍ റയലിന് വേണ്ടി താന്‍ കിരീടം നേടുമെന്ന് തിബൌട്ട് കോർട്ടോയിസ്.താരങ്ങള്‍ക്ക് ഫിറ്റ്നെസ്സ് തിരിച്ച് ലഭിക്കാന്‍ ലാലിഗ ക്ലബുകള്‍ പരിശീലനം തുടങ്ങി കഴിഞ്ഞു.ജൂൺ പകുതിയോടെ ലീഗ് പുനരാരംഭിക്കാൻ സാധ്യതയുള്ളതിനാല്‍ ബാഴ്സലോണയെ മറികടക്കുന്നതിന് റയൽ മാഡ്രിഡുമായുള്ള രണ്ട് പോയിന്റ് വിടവ് നികത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി കോർട്ടോയിസ് റയല്‍ മാഡ്രിഡ് ടിവിയില്‍ പറഞ്ഞു.
പരിശീലനത്തിലേക്ക് മടങ്ങിവരുന്നതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞ കോർട്ടോയിസ് സഹതാരങ്ങളുടെ ഷോര്‍ട്ട് തടുക്കാന്‍ കഴിയുന്നതില്‍ താന്‍ കൃതാര്‍ത്തന്‍ ആണെന്നും പറഞ്ഞു.”വീട്ടിൽ നടത്തിയ പരിശീലനം വ്യത്യസ്തമാണ്, പക്ഷേ എല്ലാവരും നന്നായി ചെയ്തുവെന്ന് ഞാൻ കരുതുന്നു, കോച്ച് പറഞ്ഞതെല്ലാം ചെയ്ത എല്ലാവരും ഇപ്പോള്‍ ആരോഗ്യമുള്ളവരാണ്, എല്ലാവരും വളരെ ശക്തരാണ്.” അദ്ദേഹം റയല്‍ മാഡ്രിഡ് ടിവിയില്‍ പറഞ്ഞു.






































