റാക്കിട്ടിച്ച് പിജാനിക്ക് സ്വാപ് ഡീലിന് സമ്മതം മൂള്ളാതെ യുവന്‍റസ്
ബാഴ്സലോണ മുന്നോട്ട് വച്ച മിറാലേം പിജാനിക് ഇവാന്‍ റാക്കിടിച്ച് സ്വാപ് ഡീല്‍ യുവന്‍റസില്‍ തള്ളി എന്ന് പുതിയ റിപ്പോര്‍ട്ടുകള്‍.ആര്‍ത്തര്‍ മേലോയേ ഉള്‍പ്പെടുത്തി ഡീല്‍ ക്ലോസ് ചെയ്യാനാണ് ഇറ്റാലിയന്‍ ക്ലബിന് താല്‍പര്യം.കൊറോണ മൂലം ഫുട്ബോള്‍ നിര്‍ത്തി വച്ചതിനാല്‍ ഈ രണ്ടു ക്ലബുകളും സാമ്പത്തിക ഞെരുക്കം അനുഭവിക്കുകയാണ്.
രണ്ടാം സീസണില്‍ ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന ആര്‍ത്തറിന് ബാഴ്സലോണയില്‍ തുടരാന്‍ ആണ് ആഗ്രഹം.പക്ഷേ അനേകം മിഡ് ഫീല്‍ഡേഴ്സ് ഉള്ള ബാഴ്സയില്‍ ടീമിലിടം നേടാനും ബുദ്ധിമുട്ടാണ്.അനേകം മിഡ് ഫീല്‍ഡേര്‍സ് ഉള്ളതിനാല്‍ ഇവാന്‍ റാക്കിട്ടിച്ചിനെ ഒഴിവാക്കാന്‍ ബാഴ്സ കഴിവതും ശ്രമിച്ചു എന്നാല്‍ അദ്ദേഹത്തിനെ വാങ്ങാന്‍ ഏത് യൂറോപ്യന്‍ ക്ലബും താല്‍പര്യം കാണിക്കുന്നില്ല എന്നതും കറ്റാലന്‍ ക്ലബിന് ലഭിച്ച പ്രഹരമാണ്.






































