Foot Ball Top News

ഹക്കിം സിയാക്ക് ചെല്‍സി എടുത്ത നല്ല തീരുമാനം-ലൂയിസ് വാന്‍ ഗാള്‍

May 19, 2020

ഹക്കിം സിയാക്ക് ചെല്‍സി എടുത്ത നല്ല തീരുമാനം-ലൂയിസ് വാന്‍ ഗാള്‍

മുന്‍ അയാക്സ്, മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് കോച്ചായ ലൂയിസ് വാന്‍ ഗാള്‍ ഹക്കിം സിയാക്ക് ചെല്‍സിക്ക് പുതുജീവന്‍ നല്‍കുമെന്ന് അഭിപ്രായപ്പെട്ടു.27 കാരനെ സ്റ്റാംഫോർഡ് ബ്രിഡ്ജിലേക്ക് കൊണ്ടുവരാന്‍  40 മില്യണ്‍  ഡോളറാണ് ചെല്‍സി ചെലവാക്കിയത്.ഇതുവരെ സിയാക്ക് 165 മല്‍സരങ്ങളില്‍ നിന്നും 49 ഗോളുകളും എണ്ണമറ്റ അസിസ്റ്റുകളും നേടി തല ഉയര്‍ത്തി തന്നെയാണ് സിയാക് അയാക്സ് വിടുന്നത്.

പ്രീമിയർ ലീഗിൽ ഉടനടി ഫോമിലെത്താന്‍  സിയാക്കിനെ കൊണ്ട് കഴിയും എന്നാണ് പണ്ഡിറ്റുകളുടെ വിലയിരുത്തല്‍.”അയാക്സില്‍ അദ്ദേഹത്തിന്റെ കളി വളരെ മെച്ചപ്പെട്ടു,ഒരു ടീം പ്ലെയരായി അദ്ദേഹം വളരെ അധികം മുന്നോട്ട് പോയിട്ടുണ്ട്.”ഒരു ക്രിയേറ്റീവ് കളിക്കാരന്‍ ആകാന്‍ വേണ്ടി  അദ്ദേഹം വളരെ കഠിനാധ്വാനം ചെയ്യുന്നുവെന്ന് ഞാന്‍  മനസ്സിലാക്കി.അദ്ദേഹം ഗോളുകൾ നേടുകയും അസിസ്റ്റുകൾ നൽകുകയും ചെയ്യുന്നു.അത് അയാളെ  ഒരു പ്രത്യേക കളിക്കാരനാക്കുന്നു.” വാന്‍ ഗാള്‍ പറഞ്ഞു.

Leave a comment