ഫുട്ബോള്‍ ഞാന്‍ മിസ്സ് ചെയ്യുന്നു-ഡേവിഡ് ബെക്കാം
കളിയിൽ നിന്ന് വിരമിച്ച് ഏഴ് വർഷം പിന്നിട്ടതിനാൽ തനിക്ക് ഇപ്പോഴും ഫുട്ബോൾ വല്ലാതെ മിസ്സ് ചെയ്യുന്നുവെന്ന് ഡേവിഡ് ബെക്കാം പറയുന്നു.2013 മെയ് 18 ന് ബ്രെസ്റ്റിനെതിരായ ലിഗ് 1 മത്സരത്തിൽ പാരീസ് സെന്റ് ജര്‍മന്‍ വേണ്ടി കളിച്ചതാണ് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെക്കാമിന്റെ പ്രൊഫഷണൽ കരിയറിലെ അവസാന മത്സരം.
ഇപ്പോൾ 45 വയസുള്ള ബെക്കാമിന് ഇത്രയധികം സമയം കടന്നുപോയി എന്ന് വിശ്വസിക്കാൻ കഴുയുന്നില്ലത്രേ, കളിച്ച ദിവസങ്ങളെക്കുറിച്ച് ഇപ്പോഴും ഓർമകളുണ്ട്, തന്റെ ക്ലബായ ഇന്റർ മിയാമിയുടെ ഉടമസ്ഥതയിലാണ് ഇപ്പോൾ ശ്രദ്ധ.പ്രൊഫഷണൽ ഫുട്ബോൾ കളിച്ചിട്ട് 7 വർഷമായി എന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല,ഈ ഓര്‍മകള്‍ എന്നും എന്റെ ഒപ്പം ഉണ്ടാകും.ചില മഹാന്മാരായ താരങ്ങളോടൊപ്പം കളിക്കാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചു എന്നും ബെക്കാം കൂട്ടിച്ചേര്‍ത്തു.






































