എംബാപ്പേ നെയ്മറിലും മികച്ചത് -ജിയോര്‍ജിയോ കില്ലെനി
ലയണല്‍ മെസ്സിയുടെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും ഫുട്ബോള്‍ പാരമ്പര്യം കാത്ത് സൂക്ഷിക്കാന്‍ ബ്രസീലിയന്‍ താരമായ നെയ്മറിനെക്കാള്‍ അനുയോജ്യന്‍ യുവ താരം എംബാപ്പേയാണെന്ന് യുവന്റസ് ഡിഫന്റര്‍ ജിയോര്‍ജിയോ കില്ലെനി അഭിപ്രായപ്പെട്ടു.താന്‍ ഇതുവരെ കണ്ട താരങ്ങളില്‍ എംബാപ്പേയാണ് ഫൂട്ബാളിന്റെ ഭാവി വാഗ്ദാനം എന്ന് കില്ലെനി പറഞ്ഞു.
എംബാപ്പേ നെയ്മറിനെക്കാള്‍ മികച്ചവന്‍ ആണ്.എംബാപ്പെ നെയ്മറിനെക്കാള്‍ സ്ഥിരത പുലര്‍ത്തുന്നുണ്ട് എന്ന് ലോ ജിയോര്‍ജിയോ എന്ന തന്റെ ആത്മകഥയില്‍ പരമര്‍ശിച്ചിട്ടുണ്ട്.“അവൻ തികച്ചും അതുല്യനായ കളിക്കാരനാണ്. അദ്ദേഹത്തിന്റെ കളി ഞാൻ ആദ്യമായി കണ്ടത് ടെലിവിഷനിൽ ആണ്. 2016-17 ലെ ചാമ്പ്യൻസ് ലീഗിലാണ്, മാഞ്ചസ്റ്റർ സിറ്റി vs മൊണാക്കോ മല്‍സരത്തില്‍ എംബാപ്പേയുടെ പ്രകടനം വളരെ ശ്രദ്ധേയം ആയിരുന്നു” എന്നും കില്ലെനി അഭിമുഘത്തില്‍ പറഞ്ഞു.






































