പ്രീമിയർ ലീഗ് തുടങ്ങുന്നതിൽ ശക്തമായ എതിർപ്പ് രേഖപെടുത്തികൊണ്ട് ഫ്ലെച്ചർ രംഗത്ത്
”ഫുട്ബോൾ താരങ്ങൾ സുരക്ഷിതരാണെന്ന് ആർക്ക് ഉറപ്പ് നല്കാൻ കഴിയും.ഫുട്ബോൾ താരങ്ങളും മനുഷ്യരാണ് അവർക്കും ഈ രോഗങ്ങൾ പിടിക്കും.ഫുട്ബോൾ എല്ലാവർക്കും വേണം.എന്നാൽ ഈ സമയം അതിനു ചേർന്നതല്ല. മരണവും ,ജീവിതവും വിഷയമാകുന്ന സമയമാണ്.എന്തിനാണ് ഇത്ര തിരക്ക് പിടിച്ചു ഇപ്പോൾ ഈ ഫുട്ബോൾ മത്സരങ്ങൾ തുടങ്ങുന്നത് ?
കളിക്കാരുടെ ഭാവിയെ ബാധിക്കുമോ എന്നുള്ളതല്ല ഇപ്പോഴത്തെ വിഷയം.ഇവരൊക്കെ ഈ രോഗം കുടുംബത്തേക്ക് കൊണ്ട് പോകുമോ എന്നാണ് ഭയപ്പെടേണ്ടത്.ഇതാണ് അധികൃതർ ചിന്തിക്കേണ്ടത്.”
ജൂൺ 12നു പ്രീമിയർ ലീഗ് പുനരാരംഭിക്കാൻ ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ തുടങ്ങാൻ കരുക്കൾ നീക്കുന്നതിനിടയിൽ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം കൂടിയായ ഫ്‌ളെച്ചറിന്റെ അഭിപ്രായം പല മുൻതാരങ്ങളുടെയും പിന്തുണ ലഭിക്കുകയാണ്. നേരത്തെ വെയ്ൻ റൂണിയും സമാനയമായ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. എന്നാൽ ബുണ്ടസ്‌ലീഗ പുനരാരംഭിച്ചതിനാൽ പ്രീമിയർ ലീഗും അതെ പാത പിന്തുടരാനാണ് സാധ്യത.