Cricket Foot Ball Top News

റൊണാള്‍ഡോയാണ് എന്‍റെ പ്രചോദനം -വിരാട് കോഹ്ലി

May 18, 2020

റൊണാള്‍ഡോയാണ് എന്‍റെ പ്രചോദനം -വിരാട് കോഹ്ലി

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലി പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയോടുള്ള ആദരവ്  ഇന്ത്യന്‍ ഫൂട്ബാള്‍ താരമായ  സുനില്‍ ഛേത്രിയുമായുള്ള  ഇൻസ്റ്റാഗ്രാമിൽ തത്സമയ ചാറ്റിൽ വെളിപ്പെടുത്തി.ചാമ്പ്യന്‍ അട്ടിട്ട്യുഡുള്ള റൊണാള്‍ഡോ അത്ലറ്റിക്കോ മാഡ്രിഡുമായുള്ള യുവേഫ ക്വാര്‍ട്ടര്‍  മല്‍സരത്തില്‍ റൊണാള്‍ഡോയുടെ പ്രകടനം അസാമാന്യം ആണെന്നും കോഹ്ലി കൂട്ടിച്ചേര്‍ത്തു.

ഏത് കായികതാരത്തെയാണ്  കോഹ്‌ലി ക്രിക്കറ്റിന് പുറത്ത് ആരാധിക്കുന്നത്  എന്ന് ഛേത്രി ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു, “ക്രിസ്റ്റ്യാനോ റൊണാൾഡോ.കുറെ അത്ലറ്റുകള്‍ ഉണ്ട്, എന്നാല്‍ റൊണാള്‍ഡോ അവരില്‍ നിന്നും വ്യത്യസ്ഥന്‍ ആണ്.അത്ലറ്റിക്കോയുമായുള്ള മല്‍സരം തന്നെ നോക്കുക.രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ നിന്ന ശേഷം അദ്ദേഹം ടീമിന് വേണ്ടി ചെയ്തത് വേറെ ആരും ചെയ്തു ഞാന്‍ കണ്ടിട്ടില്ല എന്നും കോഹ്ലി പറഞ്ഞു.

Leave a comment