സ്ലാട്ടന്‍ എസി മിലാനില്‍ നില്‍ക്കുകയില്ല എന്ന് മുന്‍ ഇന്‍റര്‍ മിലാന്‍ കോച്ച്
ഈ സീസണിനുശേഷം താൻ മിലാൻ വിടുകയാണെന്ന് സ്ലാടന്‍ ഇബ്രാഹിമോവിച്ച് പറഞ്ഞതായി ബോളോഗ്ന കോച്ച് സിനിസ മിഹാജ്‌ലോവിക് പറഞ്ഞു.സാൻ സിറോയിലെ കരാർ അവസാനിക്കുമ്പോൾ താൻ വീണ്ടും ഒരു സ്വതന്ത്ര ഏജന്റാകുമെന്ന് ഇബ്രാഹിമോവിച്ചിൽ നിന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്ന് മുന്‍ ഇന്റർ പരിശീലകനായിരുന്ന മിഹാജ്‌ലോവിക് വെളിപ്പെടുത്തി.
എസി മിലാനില്‍ വന്നതിന് ശേഷം സ്ലാട്ടന്‍ ഇതുവരെ എട്ട് മല്‍സരങ്ങളില്‍ നിന്നും മൂന്ന് ഗോളുകള്‍ നേടാനെ കഴിഞ്ഞിട്ടുള്ളൂ.” അവന്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്നേ എന്നെ വിളിച്ചിരുന്നു.അടുത്ത സമ്മറില്‍ എന്തായാലും മിലാന്‍ വിടുമെന്ന് എനിക്ക് തോന്നുന്നുണ്ട്.ഒന്നുകില്‍ ഞങ്ങളുടെ ടീമിലേക്ക് അല്ലെങ്കില്‍ സ്വീഡനിലേക്ക് പോകുമെന്ന് എനിക്ക് ഉറപ്പുണ്ട്.നമുക്ക് കാണാം എന്ത് സംഭവിക്കുമെന്ന്.” മിഹാജ്‌ലോവിക് ഒരു സെര്‍ബിയന്‍ ഷോവില്‍ പറഞ്ഞു.






































