നീ എന്നെക്കാള്‍ മികച്ചവന്‍ ലെവന്ദോസ്കിയോട് എല്‍ബര്‍
മുൻ ബയേൺ മ്യൂണിക്ക് സ്ട്രൈക്കർ ജിയോവാൻ എൽബർ ബവേറിയയിൽ മികച്ച സ്കോറർ ആയിരുന്നു, എന്നാൽ റോബർട്ട് ലെവാൻഡോവ്സ്കി തന്നേക്കാൾ മികച്ചവനാണെന്ന് എൽബർ സമ്മതിക്കുന്നു.ഇത് താന്‍ ലേവ്ന്ദോസ്കിയോട് താന്‍ പറഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി.
1997 നും 2003 നും ഇടയിൽ എൽബർ ബയേണിനൊപ്പം ആറ് സീസണുകൾ ചെലവഴിച്ചു, നാല് തവണ ബുണ്ടസ്ലിഗ നേടുകയും ചാമ്പ്യൻസ് ലീഗ് ഒരു തവണ ഉയർത്താനും അദേഹത്തിന് കഴിഞ്ഞു.ബയേണിന് വേണ്ടി ബ്രസീലിയൻ താരം 140 ഗോളുകൾ നേടി, ക്ലബ്ബിന്റെ എക്കാലത്തെയും സ്കോറിംഗ് ചാർട്ടിൽ ഒമ്പതാം സ്ഥാനത്ത് വരുകയും ചെയ്തു.”ലെവന്ദോസ്കിയുടെ പിതാവ് എല്ബെറിനെ കണ്ടു പഠിക്കണം എന്ന കാര്യം ലെവന്ദോസ്കി ഒരു ദിവസം തന്നോട് പറഞ്ഞെന്നും അപ്പോള്‍ തന്നെ ഞാന്‍ പറഞ്ഞു നീ എന്നെക്കാള്‍ മികച്ചവന്‍ ആണെന്ന്.” എല്‍ബര്‍ ഒരഭിമുഘത്തില്‍ പറഞ്ഞു.






































