പാര്‍ക്ക് ജി സാംഗ് റൊണാള്‍ഡോയെ പോലെ തന്നെ യുണൈറ്റഡിന്‍റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച വ്യക്തിയാണ്-റൂണി
മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ പാർക്ക് ജി-സംഗ് ക്രിസ്റ്റ്യാനോ റൊണാൾഡോയെപ്പോലെ ക്ലബ്ബിന്റെ വിജയത്തിന് നിർണായകമായിരുന്നുവെന്ന് വെയ്ന്‍ റൂണി.പാർക്കും റൊണാൾഡോയും ഓൾഡ് ട്രാഫോർഡിൽ നാല് വർഷം ഒരുമിച്ച് ചെലവഴിച്ചു, തുടർച്ചയായി മൂന്ന് പ്രീമിയർ ലീഗ് ട്രോഫികൾ, ഒരു ലീഗ് കപ്പ്, ചാമ്പ്യൻസ് ലീഗ് എന്നിവ നേടുകയും ചെയ്തു.
“പാര്‍ക്ക് ഒരു പ്രധാനപെട്ട താരമാണ്.പക്ഷേ അദ്ദേഹം ഒരു ഫുട്ബോള്‍ സൂപ്പര്‍സ്റ്റാര്‍ അല്ല. എന്നിട്ടും പാർക്കിനൊപ്പം കളിച്ച നമുക്കെല്ലാവർക്കും അറിയാം അദ്ദേഹം ഞങ്ങളുടെ വിജയത്തിന് ഏറെ പ്രാധാന്യമുള്ളവനായിരുന്നു എന്ന്.ഫുട്ബോള്‍ ഒരു ടീം ഗെയിം ആണ്.അദ്ദേഹം ഇത് മനസ്സിലാക്കിയ ആളാണ്.നല്ല അച്ചടക്കമുള്ള ഒരു താരം ചെയേണ്ടത് ഒരു മാനേജര്‍ എന്ത് പറയുന്നോ അത് പിച്ചില്‍ അനുസരിക്കുക എന്നതാണ് ” റൂണി വെളിപ്പെടുത്തി.






































