മികച്ച കളിക്കാരന് ആകണമെങ്കില്‍ സാനെ ബയെര്ണ് മ്യൂണിക്കിലക്ക് പോകരുത് – ഓവന് ഹാർഗ്രീവ്സ്
മികച്ച കളിക്കാരനാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ ബയേൺ മ്യൂണിക്കിൽ ചേരുന്നതിന് പകരം ലെറോയ് സെയ്ൻ മാഞ്ചസ്റ്റർ സിറ്റിയിൽ തന്നെ തുടരണമെന്ന് ഓവന് ഹാർഗ്രീവ്സ് അഭിപ്രായപ്പെട്ടു.തന്റെ ജന്മനാടായ ജര്‍മനിയിലേക്ക് തിരിച്ച് പോകാന്‍ 24 കാരനായ ലിറോയ് സാനേ തയ്യാറായിരുന്നു,എന്നാല്‍ പ്രീ സീസണില്‍ ഏറ്റ പരിക്ക് അദ്ദേഹത്തെ സിറ്റിയില്‍ തുടരാന്‍ പ്രേരിപ്പിക്കുകയായിരുന്നു.
സിറ്റിക്ക് വേണ്ടിയും ബയെര്ന് മ്യൂണിക്കിന്റെ ഒപ്പവും കളിച്ച ഹാർഗ്രീവ്സ് പെപ്പിന്റെ കീഴില്‍ തുടര്‍ന്നാല്‍ സാനെ ഭാവിയില്‍ മികച്ച കളിക്കാരന് ആകുമെന്ന് പറഞ്ഞു.ജര്‍മനിയില്‍ നിന്നുള്ള ഓഫര്‍ നിരസിക്കണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ബയെര്ണ് മ്യൂണിക്കിന്റെ ഫുട്ബോളിനെക്കാള്‍ മികച്ചതാണ് സിറ്റിയുടെ അതിനാല്‍ അദ്ദേഹത്തിന് നല്ലത് സിറ്റിയില്‍ തുടരുന്നത് ആണ്.ചില്ലപ്പോള്‍ അദ്ദേഹത്തിന് തന്റെ ജന്മനാട്ടില് കളിക്കാനുള്ള ആഗ്രഹം കൊണ്ടാകും സാനെ മ്യൂണിക്കിലേക്ക് പൊകുന്നതെന്നും ഹാർഗ്രീവ്സ് അഭിപ്രായപ്പെട്ടു.






































