Foot Ball Top News

എല്ലാം വെറും റൂമറുകള്‍ മാത്രമെന്ന് കുട്ടിഞ്ഞോയുടെ ഏജന്‍റ്

May 16, 2020

എല്ലാം വെറും റൂമറുകള്‍ മാത്രമെന്ന് കുട്ടിഞ്ഞോയുടെ ഏജന്‍റ്

ഫിലിപ്പ് കുട്ടിഞ്ഞോ  തന്റെ ഭാവിയെക്കുറിച്ച് ഇതുവരെ ഒരു ചർച്ചയിലും ഏർപ്പെട്ടിട്ടില്ലെന്ന് അദ്ദേഹത്തിന്റെ  ഏജന്റ് കിയ ജുറാബ്‌ചിയൻ അവകാശപ്പെടുന്നു.ചെൽ‌സി, ലിവർ‌പൂൾ അഭ്യൂഹങ്ങൾക്ക് യാതൊരു കാരണവുമില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.2018 ജനുവരിയിലെ  ട്രാന്‍സ്ഫര്‍  വിൻഡോയിൽ ആൻഫീൽഡിൽ നിന്ന് ബാഴ്‌സലോണയിലേക്ക് പോയ 27 കാരന്‍  ഇംഗ്ലണ്ടിലേക്കുള്ള തിരിച്ചുവരവിന് ഒരുങ്ങുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

“അദ്ദേഹത്തിന് പരിക്കേറ്റു, രണ്ടാഴ്ച മുമ്പ് കണങ്കാലിൽ ഒരു ശസ്ത്രക്രിയ നടത്തി, അതില്‍ നിന്ന് സുഖം പ്രാപിക്കാൻ ആറ് ആഴ്ചയാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത് , നിർഭാഗ്യവശാൽ  അദ്ദേഹത്തിന് ബുണ്ടസ്ലിഗയുടെ തുടക്ക മല്‍സരങ്ങള്‍  നഷ്ടമാകുമെന്നാണ്. സീസണിന്റെ അവസാനത്തിൽ അദ്ദേഹം തിരിച്ചെത്തുമെന്ന്  പ്രതീക്ഷിക്കുന്നു.അദ്ദേഹത്തിന് ബയെര്‍ണ്‍ മ്യൂണിക്കിന് വേണ്ടി കളിക്കാന്‍ വളരെ ആഗ്രഹമുണ്ട്.തല്‍കാലം റൂമറുകള്‍ എല്ലാം അവിടെ തന്നെ നില്‍ക്കട്ടെ”ജുറാബ്ച്ചിയന്‍ ടോക്ക് സ്പോര്ട്സിനോട് പറഞ്ഞു.

Leave a comment