Foot Ball Top News

ഇങ്ങനെ പോയാല്‍ ശരിയാവില്ല-മെസ്സി

May 16, 2020

ഇങ്ങനെ പോയാല്‍ ശരിയാവില്ല-മെസ്സി

ഹെഡ് കോച്ച് ക്വിക്ക് സെറ്റിയനുമായി വിയോജിച്ച് ബാഴ്‌സയുടെ പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കിൽ ചാമ്പ്യൻസ് ലീഗ് നേടാൻ കഴിയില്ലെന്ന് ലയണൽ മെസ്സി പറഞ്ഞു.നാപോളിക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിന്റെ രണ്ടാം ഘട്ടത്തിനായി ബാഴ്സ ഒരുങ്ങുകയാണ്.

 

“ഞങ്ങളുടെ ടീമിനെ ഞാൻ ഒരിക്കലും സംശയിച്ചിട്ടില്ല, അവശേഷിക്കുന്ന മല്‍സരങ്ങള്‍ ജയിക്കാനാകുമെന്നതിൽ എനിക്ക് സംശയമില്ല, പക്ഷേ ഞങ്ങൾ കളിക്കുന്ന രീതി തുടര്‍ന്നാല്‍ ചാമ്പ്യന്‍സ് ലീഗ് നേടുന്നത് അസാധ്യമാണ്,” നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയ മെസ്സി സ്പോർട്ടിനോട് പറഞ്ഞു.”സെറ്റിയെന്‍ തെറ്റ്ദരിച്ചതായിരിക്കാം.കഴിഞ്ഞ കുറച്ച് കാലങ്ങളായി ചാമ്പ്യന്‍സ് ലീഗില്‍ സ്ഥിരമായി കളിച്ച അനുഭവസമ്പത്തിലാണ് ഞാന്‍ എന്‍റെ അഭിപ്രായം പറഞ്ഞത്.”ഇത്രയും പറഞ്ഞ മെസ്സി താന്‍ ഇപ്പോള്‍ ആരോഗ്യവാന്‍ ആണെന്നും ഇനി വരാനിരിക്കുന്ന മല്‍സരങ്ങളെ പോസിറ്റീവ് മനോഭാവത്തോടെ കാണുന്നു എന്നും അദ്ദേഹം പറഞ്ഞു.

Leave a comment