Foot Ball Top News

ചെറുപ്പത്തിലെ ഉയരകുറവ് മറികടക്കാന്‍ മെസ്സിക്ക് അറിയാമായിരുന്നു- മാക്സി ബിയാന്‍കുചി

May 15, 2020

ചെറുപ്പത്തിലെ ഉയരകുറവ് മറികടക്കാന്‍ മെസ്സിക്ക് അറിയാമായിരുന്നു- മാക്സി ബിയാന്‍കുചി

ലയണല്‍ മെസ്സി ചെറുപ്പം മുതലേ തന്‍റെ പൊക്കകുറവിനെ എങ്ങനെ മറികടക്കാം എന്ന് മനസിലാക്കിയായതായി അദ്ദേഹത്തിന്റെ കസിന്‍ മാക്സി ബിയാന്‍കുചി.ഇരുവരും ചെറുപ്പത്തില്‍ കളിക്കുമ്പോള്‍ എതിര്‍ ടീമിലെ കളിക്കാര്‍ മെസ്സിയെ ഉയര കുറവിന്‍റെ പേരില്‍ കളിയാക്കുമെന്നും എന്നാല്‍ കളിതുടങ്ങിയാല്‍ അവര്‍ മെസ്സിയുടെ കാലില്‍ നിന്ന് പന്തെടുക്കാന്‍ കഴിയാത്തതായും ബിയാന്‍കുചി പറഞ്ഞു.

 

“ഇവനെ കൊണ്ടുപോയിലെങ്കില്‍ ഞങ്ങള്‍ ഇവനെ കൊല്ലും.അവര്‍ക്ക് മെസ്സിയെ ഫൌള്‍ ചെയ്യാന്‍ ആഗ്രഹം ഉണ്ടായിരുന്നു,എന്നാല്‍ മെസ്സി ഇതൊന്നും വലിയ കാര്യമാക്കി എടുത്തിരുന്നില്ല.അവന്‍ കളിക്കുമ്പോള്‍ ഞാന്‍ കളി കാണാന്‍ പോകുമായിരുന്നു പന്ത് കൈയില്‍ കിട്ടിയായല്‍ അവിശ്വസനീയമായ നിമിഷങ്ങള്‍ ആയിരിക്കും അത്.അവന് അര്‍ജന്‍റീന എന്ന് പറഞ്ഞാല്‍ വികാരമാണ്.കുറച്ച് കാലങ്ങളായി അര്‍ജന്റീനയില്‍ കളിക്കുമ്പോള്‍ അവന് വലിയ സമ്മര്‍ദ്ദം അനുഭവപ്പെടുന്നുണ്ട്.”ബിയാന്‍കുചി  സ്പോര്‍ട്ട്സ് മാധ്യമമായ  ഒലെ യോട് പറഞ്ഞു.

 

Leave a comment