ജോലി ചെയ്യുന്നതില്‍ ആണിപ്പോള്‍എന്‍റെ ശ്രദ്ധ-ഏര്‍ലിങ് ഹാലണ്ട്
യുവ ബോറൂസിയന്‍ ഡൊര്‍ട്ട്മുണ്ട് താരമായ ഏര്‍ലിങ് ഹാലണ്ടിനെ റയല്‍ മാഡ്രിഡ് ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നു എന്ന വാര്‍ത്തകള്‍ ഇപ്പോള്‍ യൂറോപ്പില്‍ പാട്ടാണ്.എന്നാല്‍ ഏര്‍ലിങ് ഹാലണ്ട് തന്‍റെ ജോലി ചെയ്യാന്‍ മാത്രമാണ് ഇപ്പോള്‍ ശ്രദ്ധിക്കുന്നത് എന്ന് പറഞ്ഞ് റയലുമായുള്ള വാര്‍ത്തകള്‍ അദ്ദേഹം നിരസിച്ചു.
വെറും 19 വയസുള്ള അദ്ദേഹം റയലില്‍ ബെന്‍സേമയുടെ പകരക്കാരന്‍ ആവുമെന്നാണ് ഫുട്ബോള്‍ പണ്ഡിറ്റുകളുടെ വിലയിരുത്തല്‍.”എന്‍റെ ശ്രദ്ധ ഇപ്പോള്‍ ബോറൂസിയയില്‍ ആണ്.എങ്ങനെ എന്‍റെ ജോലി വൃത്തിയായി ചെയാമെന്നാണ് ഞാന്‍ എപ്പോഴും ആലോചിക്കുന്നത്.അങ്ങനെ ചെയ്യുന്നത് ഞാന്‍ ഇഷ്ട്ടപ്പെടുന്നു.”അദ്ദേഹം സ്കൈ സ്പോര്ട്സിനോട് പറഞ്ഞു.ജനുവരിയില്‍ സാല്‍സ്ബര്‍ഗില്‍ നിന്നും ബോറൂസിയയില്‍ എത്തിയ ഹാലണ്ട് വെറും 11 മല്‍സരങ്ങളില്‍ നിന്നും 12 ഗോളുകള്‍ നേടി തന്‍റെ കഴിവ് ഫുട്ബോള്‍ ലോകത്തിന് കാണിച്ച് കൊടുത്തു.






































