Foot Ball Top News

ഡി ലൈറ്റിനെ വച്ച് നോക്കുകയാണെങ്കില്‍ ഡി യോങിന് ഇത് നല്ലൊരു സീസണ്‍ ആണ്-റൊണാള്‍ഡ് ഡി ബോയെര്‍

May 13, 2020

ഡി ലൈറ്റിനെ വച്ച് നോക്കുകയാണെങ്കില്‍ ഡി യോങിന് ഇത് നല്ലൊരു സീസണ്‍ ആണ്-റൊണാള്‍ഡ് ഡി ബോയെര്‍

യുവന്‍റസില്‍ ഹോളണ്ട് യുവ താരമായ മാതിസ് ഡി ലൈറ്റിന്‍റെ പ്രകടനം വച്ച് നോക്കുകയാണെങ്കില്‍ ഡി യോങ്ങിന്‍റെ പ്രകടനം ശ്രദ്ധേയമായി എന്ന് മുന്‍ ഹോളണ്ട് ഇന്‍റര്‍നാഷണലും ബാഴ്സലോണ,അയാക്സ് എന്നീ ക്ലബുകള്‍ക്ക് വേണ്ടി കളിച്ച റൊണാള്‍ഡ് ഡി ബോയെര്‍ പറഞ്ഞു.കഴിഞ്ഞ സമ്മറില്‍ ഇരുവരും അവരുടെ ക്ലബായ അയാക്സിനോട് വിട പറഞ്ഞു.

 

 

ഇരുവരും ബാഴ്സലോണയിലേക്ക് പോകും എന്നായിരുന്നു വാര്‍ത്തകള്‍,കഴിഞ്ഞ സീസണിന്‍റെ പകുതിയില്‍ തന്നെ ഡി യോങ് ബാഴ്സയുമായി കരാര്‍ ഒപ്പിട്ടു.എന്നാല്‍ ഡി ലൈറ്റിന്‍റെ തീരുമാനം യുവന്‍റസിലേക്ക് പോകാനായിരുന്നു.ഒരു ഡിഫന്‍റര്‍ക്ക് ഏറ്റവും കൂടുതല്‍ പഠിക്കാനുള്ളത് ഇറ്റലിയില്‍ നിന്നാണ് എന്നു ഡി ലൈറ്റ് പിന്നീട് പറയുകയും ചെയ്തിരുന്നു.എന്നാല്‍ കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല ഡി ലൈറ്റിന് യുവന്‍റസില്‍.എന്നാല്‍ അദ്ദേഹം ഭാവിയില്‍ മെച്ചപ്പെടും എന്നാണ് ബോയെറിന്‍റെ അഭിപ്രായം.

Leave a comment