ലിവര്‍പൂളിലേ മെസ്സിയായിരുന്നു കുട്ടിഞ്ഞോ-ഫ്രാങ്ക് ഡി ബോയെര്‍.
ലിവര്‍പൂളില്‍ കുട്ടിഞ്ഞോ മെസ്സിയേ പോലെ ഒരു പ്ലേ മേക്കര്‍ ആയിരുന്നു.എന്നാല്‍ അദ്ദേഹത്തിന് ബാഴ്സലോണയില്‍ വരുത്തേണ്ട ആവശ്യം ഉണ്ടായിരുന്നില.ഒരു ടീമില്‍ രണ്ട് പ്ലേ മേക്കര്‍മാരുള്ളത് ടീമിന് ഒട്ടും ഗുണകരമല്ല എന്ന് മുന്‍ ബാഴ്സലോണ താരമായ ഫ്രാങ്ക് ഡി ബോയെര്‍.
ബാഴ്സയില്‍ ഫോം കണ്ടെത്താന്‍ വിഷമിച്ച കുട്ടിഞ്ഞോ ഇപ്പോള്‍ ബയേര്‍ണ്‍ മ്യൂണിക്കിലും വലിയ നേട്ടം ഉണ്ടാക്കിയിട്ടില്ല.ടോക്ക് സ്പോര്‍ടില്‍ നടത്തിയ അഭിമുഘത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.”ലിവര്‍പൂളില്‍ കളി മെനഞ്ഞത് കുട്ടിഞ്ഞോ ആയിരുന്നു.എല്ലാവരും പന്ത് അദ്ദേഹത്തിന് നല്‍കുമായിരുന്നു.പ്ലേ മേക്കിങില്‍ മാത്രമായിരിക്കും കുട്ടിഞ്ഞോയുടെ ശ്രദ്ധ.ബാഴ്സയില്‍ ആ റോള്‍ മെസ്സിക്കാണ്.ഒരേ പ്രൊഫൈല്‍ ഉള്ള രണ്ട് കളിക്കാര്‍ ഒരു ടീമില്‍ ഉള്ളത് ഒട്ടും നല്ലതല്ല.”കുട്ടിഞ്ഞോയെ വാങ്ങാന്‍ താല്‍പര്യം ഇല്ലെന്ന് ബയേര്‍ണ്‍ അറിയിച്ച സ്ഥിതിക്ക് ഇനി ചെല്‍സിയില്‍ ആണ് ബാഴ്സയുടെ പ്രതീക്ഷ.






































