Foot Ball Top News

ലാലിഗ തുടങ്ങാനുള്ള തീയതി നീട്ടാന്‍ അഭിപ്രായപ്പെട്ട് ജെറാര്‍ഡ് പിക്വെ

May 11, 2020

ലാലിഗ തുടങ്ങാനുള്ള തീയതി നീട്ടാന്‍ അഭിപ്രായപ്പെട്ട് ജെറാര്‍ഡ് പിക്വെ

ലാ ലിഗയുടെ തിരിച്ചുവരവ് ജൂൺ 12 നെക്കാൾ കൂടുതൽ പിന്നോട്ട് നീക്കാൻ ആഗ്രഹിക്കുന്നുവെന്ന് ബാഴ്‌സ പ്രതിരോധ താരം ജെറാർഡ് പിക്വെ  പറഞ്ഞു.സ്പാനിഷ്  ലീഗ് പ്രസിഡന്റ് ജാവിയർ ടെബാസ് ഞായറാഴ്ച  നടത്തിയ സമ്മേളനത്തില്‍  നിർദ്ദേശിച്ച തീയതിയാണ് ജൂണ്‍ 12.നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണ റയലിനെക്കാള്‍ രണ്ട് പോയിന്റിന്റെ ലീഡിലാണ് ഇപ്പോഴുള്ളത്.

“സീസൺ പൂർത്തിയാക്കാനുള്ള ലാ ലിഗയുടെ താൽപ്പര്യം ഞാൻ മനസിലാക്കുന്നു,പക്ഷേ ഇതിന് വളരെയധികം അപകട സാധ്യതകള്‍ ഉണ്ട്.ലീഗ് തുടങ്ങാനുള്ള തീയതി കുറച്ച് കൂടി നീട്ടണം എന്നാണ് എന്‍റെ അഭിപ്രായം.ബാഴ്സലോണയാണ് ലീഗിലെ  ഇപ്പോഴത്തെ വിജയികളെങ്കിലും കളിക്കാതെ വിജയം നേടുന്നതിന് ഞാന്‍ എതിരാണ്”  എന്നും ജെറാര്‍ഡ് പിക്വെ  മോവിസ്റ്റാറിനോട്  പറഞ്ഞു.ഫുട്ബോള്‍ ക്ലബ് ബാഴ്സലോണ രണ്ട് ദിവസമായി പരിശീലനത്തിന് ഇറങ്ങുന്നുണ്ട്.

Leave a comment