Foot Ball Top News

അര്‍ണോള്‍ഡ് ഒരു പ്രതിഭാസം,കഫുവിന് ശേഷം ഞാന്‍ ഇതുപോലത്തെ ഒരു താരത്തിനെ കണ്ടിട്ടില്ല-ഗാരി നേവില്ലേ

May 11, 2020

അര്‍ണോള്‍ഡ് ഒരു പ്രതിഭാസം,കഫുവിന് ശേഷം ഞാന്‍ ഇതുപോലത്തെ ഒരു താരത്തിനെ കണ്ടിട്ടില്ല-ഗാരി നേവില്ലേ

ലിവർപൂൾ താരം ട്രെന്റ് അലക്സാണ്ടർ-അർനോൾഡ്  ആണ് ബ്രസീൽ ഇതിഹാസം കഫുവിനുശേഷം ഏറ്റവും മികച്ച അറ്റാക്കിങ് ഫുള്‍ ബാക്ക് എന്ന്   ഗാരി നെവിൽ അഭിപ്രായപ്പെട്ടു.ലിവര്‍പൂളിന് വേണ്ടി അര്‍ണോള്‍ഡ് ഇത് വരെ 125 മല്‍സരങ്ങള്‍ക്ക് ബൂട്ടണിഞ്ഞിട്ടുണ്ട്.ചാമ്പ്യന്‍സ് ലീഗും ക്ലബ് വേള്‍ഡ് കപ്പും നേടുകയും ചെയ്തു.

 

കഴിഞ്ഞ സീസണില്‍ അര്‍ണോള്‍ഡ് 12 അസിസ്റ്റുകള്‍ നേടിയപ്പോള്‍ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റ് നല്‍കിയ ഡിഫന്‍റര്‍ എന്ന റെകോര്‍ഡ് അര്‍നോള്‍ഡിന് സ്വന്തമായി.ഇന്‍സറ്റഗ്രാം ലൈവ് വീഡിയോ ചാറ്റില്‍ ആണ് നേവില്ലേ തന്‍റെ അഭിപ്രായം പറഞ്ഞത്.ആരോണ്‍ വിന്‍ ബിസക്കായാണ് ഇപ്പോഴത്തെ മികച്ച ഡിഫന്‍റര്‍ എന്ന് പറഞ്ഞ അദ്ദേഹം  കഫുവിന് ശേഷം താന്‍ ഇത്രക്ക് മികച്ച രീതിയില്‍ അറ്റാക്കിങ് നടത്തുന്ന ഡിഫന്‍ററെ കണ്ടിട്ടില എന്നും  അര്‍നോള്‍ഡിനെ കുറിച്ച്  നേവില്ലേ കൂട്ടിച്ചേര്‍ത്തു.

Leave a comment