മെസ്സിയോട് ഞാന്‍ ചെയ്തത് തെറ്റ്-ആന്‍ഡി റോബര്ട്സന്
കഴിഞ്ഞ സീസണില്‍ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനല്‍ മല്‍സരത്തില്‍ ബാഴ്സലോണയ്ക്കെതിരെ കളിച്ചപ്പോള്‍ മെസ്സിയോട് അപമര്യാദ കാണിച്ചതില്‍ ലിവര്‍പ്പൂള്‍ താരമായ റോബര്ട്സന് ഇപ്പോള്‍ ഖേദിക്കുന്നു.അന്നത്തെ മനസികവസ്ഥയില്‍ താന്‍ അങ്ങനെ ചെയ്ത് പോയതാണെന്ന് റോബര്ട്സന് പറഞ്ഞു.താന്‍ ചെയ്തത് മോശമാണെന്നും അതും ഫുട്ബോള്‍ കളിച്ച ഏറ്റവും മികച്ച കളിക്കാരനോടാണ് ആണ് താന്‍ അപമര്യാദ കാണിച്ചതെന്നും റോബര്ട്സന് പറഞ്ഞു.
“അന്നത്തെ മല്‍സരത്തില്‍ ഞങ്ങള്‍ക്ക് ഒരു പ്രത്യേക തരം എനര്‍ജി ആയിരുന്നു.അദ്ദേഹം നിലത്ത് വീണ് കിടുക്കുക ആയിരുന്നു.ഞാന്‍ അദ്ദേഹത്തിന്റെ തല നിലത്തേക്ക് ഉന്തി.അദ്ദേഹത്തിന് ഞാന്‍ ചെയ്തത് തീരെ ഇഷ്ട്ടമായില്ല,അപ്പോഴത്തെ മനസികവസ്ഥയില്‍ ഞാന്‍ അങ്ങനെ ചെയ്ത് പോയി ഇപ്പോള്‍ തോന്നുന്നു തെറ്റായി പോയെന്ന് ഫുട്ബോള്‍ കളിച്ച ഏറ്റവും മികച്ച താരം അദ്ദേഹമാണ്.” അദ്ദേഹം പീറ്റര്‍ ക്രൌച്ച് പോഡ്കാസ്റ്റിനോട് പറഞ്ഞു.






































