Foot Ball Top News

ചെറുപ്പത്തില്‍ തന്നെ റൊണാള്‍ഡോ ഒരു ജീനിയസ് ആയിരുന്നു-ലൂയിസ് സാഹ

May 8, 2020

ചെറുപ്പത്തില്‍ തന്നെ റൊണാള്‍ഡോ ഒരു ജീനിയസ് ആയിരുന്നു-ലൂയിസ് സാഹ

ക്രിസ്റ്റിയാനോ റൊണാള്‍ഡോ തന്‍റെ പതിനെട്ടാം വയസ്സില്‍ തന്നെ ജീനിയസ് ആയിരുന്നുവെന്ന് മുന്‍ യുണൈറ്റഡ് താരമായിരുന്ന ലൂയിസ് സാഹ.റൊണാള്‍ഡോയുടെ കരിയറിന്റെ തുടക്കത്തില്‍ താന്‍ അവന്‍റെയോപ്പം കളിക്കാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചിട്ടുണ്ടെന്നും,അപ്പോള്‍ തന്നെ സാഹക്ക് റൊണാള്‍ഡോ ഒരു ലെജന്‍ഡ് ആയി മാറുമെന്ന് ഉറപ്പായിരുന്നത്രെ.2003 ല്‍ പോര്ച്ചുഗീസ് ക്ലബായ സ്പോര്‍ട്ടിങ് സിപിയില്‍  നിന്നുമാണ് റൊണാള്‍ഡോ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിലേക്ക് വന്നത്.

“തന്റെ കരിയറിൽ ഉടനീളം, 18 വയസ്സുള്ളപ്പോൾ അദ്ദേഹത്തിന് ഉണ്ടായിരുന്ന അതേ സമർപ്പണം നിങ്ങൾ ഇപ്പോഴും കാണാം,അദ്ദേഹത്തിന്റെ ഫുട്ബോള്‍ ഇപ്പോഴും ദിനംപ്രതി മെച്ചപ്പെടുന്നുണ്ട്.എന്നാല്‍ ഗ്രൌണ്ടിന് വെളിയില്‍  അദ്ദേഹം ഇപ്പോഴും പണ്ടത്തെ അതേ ആള് തന്നെ എന്നും” ലൂയിസ് സാഹ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ടിവിയിലെ പോഡ്കാസ്റ്റില്‍  പറഞ്ഞു.

 

 

 

Leave a comment