മോറിഞ്ഞോ ഏത് കളിക്കാരനെയും നിരാശപ്പെടുത്തില്ല-ജോസ് മോറൈസ്
മോറിഞ്ഞോ നല്ല ക്ഷമയും ബുദ്ധിയുമുള്ള കോച്ച് എന്ന് അദ്ദേഹത്തിന്റെ അസിസ്റ്റന്‍റ് ആയിരുന്ന ജോസ് മോറൈസ്.ഇന്‍റര്‍ മിലാന്‍,ചെല്‍സി,റയല്‍ മാഡ്രിഡ് എന്നീ ക്ലബുകളില്‍ മോറിഞ്ഞോ ജോലി ചെയ്തിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ അസിസ്റ്റന്‍റ് ആയി മോറൈസ് കൂടെയുണ്ടായിരുന്നു.ഇംഗ്ലണ്ട് താരമായ ഹാരി കെയിനിന്റെ ട്രാന്‍സ്ഫര്‍ വാര്‍ത്തകളെ കുറിച്ച് പറയുമ്പോള്‍ ആണ് അദ്ദേഹം തന്‍റെ ബോസ്സിനെ കുറിച്ച് പറഞ്ഞത്.
ടോട്ടന്‍ഹാമില്‍ കിരീടം നേടാന്‍ കഴിയാത്തതില്‍ ഹാരി കെയിനിന് നല്ല വിഷമം ഉണ്ട്.അതിനാല്‍ ഈ സമ്മറില്‍ ക്ലബ് വിടാനുള്ള ഉറച്ച തീരുമാനത്തില്‍ ആണ് കെയ്ന്‍ ഇപ്പോള്‍.മോറൈസ് പറയുന്നത് “അദ്ദേഹം എല്ലാം മനസിലാക്കുന്ന കോച്ച് ആണ്.കെയിനിന്റെ ഭാവിക്ക് വേണ്ടി സഹായിക്കാന്‍ അദ്ദേഹത്തിന് കഴിയും,ടീമിലെ എല്ലാ കളിക്കാരെയും ഒരേ പോലെ ഉള്‍പ്പെടുത്താന്‍ കഴിവുള്ള കോച്ചും അദ്ദേഹം തന്നെ.”






































