Foot Ball Top News

ബ്രൂണോ ഫെര്‍ണാണ്ടസ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ട്രാന്‍സ്ഫര്‍ അന്വേഷിക്കാന്‍ ഫിഫ

May 7, 2020

ബ്രൂണോ ഫെര്‍ണാണ്ടസ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ട്രാന്‍സ്ഫര്‍ അന്വേഷിക്കാന്‍ ഫിഫ

ബ്രൂണോ ഫെർണാണ്ടസിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള കൈമാറ്റം ഫിഫ അന്വേഷിച്ചുവരികയാണ്. മുൻ ക്ലബായ സാംപ്‌ഡോറിയ ഒരു വിൽപ്പന നിബന്ധനയിൽ നിന്ന് പണ കുടിശ്ശിക ബാക്കി നില്‍ക്കുന്നു എന്ന് പരാതി നല്‍കിയത് മൂലമാണ് എല്ലാം തുടങ്ങിയത്.

ഈ ജനുവരിയില്‍ 47 മില്യണ്‍ യൂറോ നല്‍കി മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് സ്പോര്‍ട്ടിങ് സിപി യില്‍ നിന്നും ബ്രൂണോ ഫെര്‍ണാണ്ടസിനെ വാങ്ങി.മൂന്ന് കൊല്ലം മുന്‍പെ ബ്രൂണോയെ സ്പോര്‍ട്ടിങ് സിപി ക്കു  വിറ്റ  സാംപ്‌ഡോറിയയുടെ  വാദം  ഇവര്‍ തമിലുള്ള ഉടമ്പടി പ്രകാരം സ്പോര്‍ട്ടിങ് സിപി ബ്രൂണോയെ വില്‍ക്കുകയാണെങ്കില്‍ ലഭിക്കുന്ന തുകയുടെ 10% തങ്ങള്‍ക്ക് തരണം എന്ന നിബന്ധനയിലൂടെ ആണത്രെ.ഫിഫ കേസ് അന്വേഷിക്കുകയാണെന്നും പുറത്ത് ഒന്നും പറയാന്‍ പറ്റില്ല എന്നും ഒരു ഫിഫ അധികൃതന്‍ പറഞ്ഞു.

Leave a comment