ഹസാര്‍ഡിന് റയലില്‍ നല്ല ഭാവി ഉണ്ടാകും തീര്‍ച്ച-സെസ്ക്ക് ഫാബ്രിഗാസ്
ചെൽസിയിൽ ബെൽജിയൻ താരമായ ഈദന്‍ ഹസാര്‍ഡ് ഒപ്പം കളിച്ച സെസ്ക്ക് ഫാബ്രിഗാസ് സാന്റിയാഗോ ബെർണബ്യൂവിൽ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് തനിക്ക് ആത്മവിശ്വാസമുള്ളതായി പറഞ്ഞു.റയലില്‍ എത്തിയപ്പോള്‍ ഹസാര്‍ഡ് കുറച്ച് ബുദ്ധിമുട്ടുന്നുണ്ട് അത് കുറച്ച് കഴിഞ്ഞാല്‍ മാറുമെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വേനൽക്കാലത്ത് ചെൽസിയിൽ നിന്ന് സാന്റിയാഗോ ബെർണബ്യൂവിലേക്കുള്ള 100 മില്യൺ ഡോളർ ചിലവില്‍ ഹസാര്‍ഡ് തന്റെ ട്രാന്‍സ്ഫര്‍ പൂർത്തിയാക്കി.കഴിഞ്ഞ പത്ത് മാസമായി സ്ഥിരമായി പരിക്ക് ഏല്ക്കുന്ന ഹസാര്‍ഡ് റയലിന് തലവേദന സൃഷ്ട്ടിക്കുകയാണ്.അല്ലെങ്കിലും എല്ലാ സീസണിലും ഹസാര്‍ഡിന് തുടക്കം പ്രശ്നം ആയിരിക്കും എന്നാലും ഞാന്‍ അവന് റയലില്‍ നല്ല ഭാവി കാണുന്നു എന്ന് ഫാബ്രിഗാസ് ആര്ട്ടിവിഈനോട് നടത്തിയ അഭിമുഘത്തില്‍ പറഞ്ഞു.ഇതുവരെ 15 മല്‍സരങ്ങള്‍ കളിച്ച ഹസാര്‍ഡ് ഒരേ ഒരു ഗോള്‍ മാത്രമാണ് നേടിയിട്ടുള്ളത്.






































