Foot Ball Top News

ഭക്ഷണം മോശം,മെലിഞ്ഞ സ്ത്രീകള്‍,ഇംഗ്ലണ്ട് ഒരു നരകം എന്ന് ഡി മരിയയുടെ ഭാര്യ

May 6, 2020

ഭക്ഷണം മോശം,മെലിഞ്ഞ സ്ത്രീകള്‍,ഇംഗ്ലണ്ട് ഒരു നരകം എന്ന് ഡി മരിയയുടെ ഭാര്യ

അര്‍ജന്‍റീന താരമായ എയ്ഞ്ചല്‍ ഡി മരിയയുടെ ഭാര്യ ജോര്‍ഗെലീന കസാന്ദ്രോ ഇംഗ്ലണ്ടിനെ ഒരു നരകം എന്ന് വിശേഷിപ്പിച്ചു.2014 ല്‍ ഡി മരിയ റയല്‍ മാഡ്രിഡില്‍ നിന്നും ഓല്‍ഡ് ട്രാഫോര്‍ഡിലേക്ക് പോയി,അവിടെ അദ്ദേഹത്തിന് വേണ്ട പോലെ തിളങ്ങാന്‍ കഴിഞ്ഞതുമില്ല.

“ഞങ്ങള്‍ ഇത് പറഞ്ഞ് വഴക്ക് കൂടിയത്തിന് കൈയും കണക്കുമില്ല,ഇംഗ്ലണ്ട് എന്ന് കേട്ടപ്പോള്‍ തന്നെ ഞാന്‍ എതിര്‍ത്തു.ആ ദിവസം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു,അദ്ദേഹം എന്നോടു മാഞ്ചെസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് തരകേടില്ലാത്ത ഓഫര്‍ വന്നിട്ടുണ്ട് നമുക്ക്  സാമ്പത്തികമായി ലാഭം ആണെന്നും അദ്ദേഹം പറഞ്ഞു.ഇംഗ്ലണ്ടില്‍ എനിക്ക് പുറത്ത് ഇറങ്ങുന്നതേ ഇഷ്ട്ടമല്ല,അവിടുത്തെ സ്ത്രീകള്‍ വല്ല ബൊമ്മ കുട്ടികളെ പോലെ ചായം പൂശിയായിരിക്കും പുറത്ത് ഇറങ്ങുക ഞാന്‍ ആണെങ്കില്‍ തലയില്‍ കൊണ്ട കെട്ടിയാകും മിക്കവാറും പുറത്ത് പോവുക,ഭക്ഷണമാണെങ്കില്‍ വായില്‍ വെക്കാന്‍ കൊള്ളില്ല.” അവര്‍ ലോസ് ഏന്‍ജെല്‍സ് ഡേ ലെ മന്നയോട് പറഞ്ഞു.

Leave a comment