യുവ ബോറൂസിയന്‍ താരത്തിനെ സൈന്‍ ചെയ്യാന്‍ ഒരുങ്ങി റയല്‍ മാഡ്രിഡ്
ഡോൺ ബലോണ്‍ നല്‍കിയ വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ബോറുസിയ ഡോർട്മണ്ട് വിംഗർ ജൂലിയൻ ബ്രാന്‍ഡ് റയൽ മാഡ്രിഡിലേക്കുള്ള ട്രാൻസ്ഫർ ടാർഗെറ്റായി മാറിയിരിക്കുന്നു.ബോറൂസ്സിയ ചോദിക്കുന്ന 60 മില്യണ്‍ യൂറോ നല്‍കാന്‍ റയല്‍ മാഡ്രിഡ് തയ്യാറാവുമെങ്കില്‍ അടുത്ത സമ്മറില്‍ ഈ ട്രാന്‍സ്ഫര്‍ നടക്കും.24 വയസ്സുള്ള ജൂലിയന്‍ ബ്രാന്‍ഡ് ജര്‍മന്‍ നാഷണല്‍ ഫൂട്ബാളര്‍ ആണ്.
ഈ സീസണില്‍ ബോറൂസിയയില്‍ മികച്ച പ്രകടനം കാഴ്ച്ച വക്കാന്‍ ബ്രാണ്ടിന് കഴിഞ്ഞു.യുവ പ്രതിഭകളായ ജാഡന്‍ സാഞ്ചോ ഏര്‍ലിങ് ഹാലണ്ട് എന്നിവര്‍ ബോറൂസിയയില്‍ മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും ബ്രാണ്ട് തന്‍റെ സ്വാധീനം ടീമില്‍ ഉറപ്പിച്ചു.ഈ സീസണില്‍ അദ്ദേഹം ക്ലബിന് വേണ്ടി 33 മല്‍സരങ്ങളില്‍ നിന്നും എട്ട് ഗോളുകളും ഏഴ് അസിസ്റ്റും നേടി തന്‍റെ കഴിവ് തെളിയിച്ചു.






































