ലൌതാരോ പോയാല്‍ ഞങ്ങള്‍ക്ക് മെസ്സിയോ അല്ലെങ്കില്‍ ഡിബാലയെയോ മതി- മാസിമോ മൊറാട്ടി
ബാഴ്സലോണയിലേക്ക് ലൗട്ടാരോ മാർട്ടിനെസ് വിടുകയാണെങ്കിൽ സ്ട്രൈക്കറെ പകരക്കാരനാക്കാനുള്ള മുൻഗണന ലയണൽ മെസ്സിയോ യുവന്റസ് താരമായ പൗലോ ഡൈബാലയോ ആയിരിക്കും എന്ന് മുൻ ഇന്റർ മിലാന് ചെയർമാൻ മാസിമോ മൊറാട്ടി പറഞ്ഞു.
ലൌതാരോയോടുള്ള ബാഴ്സയുടെ താൽപ്പര്യം കുറച്ചുകാലമായി അറിയപ്പെടുന്നതാണ്. ഈ 22 കാരൻ ക്യാംപ് നോവില്‍ ലൂയിസ് സുവാരസിന്റെ പകരകാരനായി ചുമതലയേൽക്കും എന്നാണ് ബാഴ്സലോണയുടെ കണക്ക് കൂട്ടല്‍.“മെസ്സി വന്നാൽ കൊള്ളാം,” മൊറാട്ടി ഗാസെറ്റ ഡെല്ലോ സ്പോർട്ടിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. “ലിയോയെ കൊണ്ട് വരാന്‍ അസാധ്യമാണെങ്കിൽ, ഡിബാല ആ സ്ഥാനം നേടാൻ ഞാൻ ആഗ്രഹിക്കുന്നു.” എന്നാല്‍ പുതിയ പ്രശനം എന്തെന്നാല്‍ ബാഴ്സലോണയുടെ സാമ്പത്തിക മേഘല ഈ അടുത്ത് തകരും എന്ന് മുന്‍ പ്രസിഡന്റും പുതിയ പ്രസിഡന്‍ഷ്യല്‍ കാന്റിഡേറ്റും പറഞ്ഞു.ഇപ്പോള്‍ ലൌതരോയെ പോലെയുള്ള വലിയ വിലയുള്ള താരങ്ങളെ വാങ്ങാന്‍ കഴിയുമോ എന്നാണ് സംശയം.






































