Foot Ball Top News

ബാഴ്സലോണയ്ക്ക് ലാലിഗ കിരീടം നല്‍കരുത്-തിബൌട്ട് കൌര്‍ട്ടോയിസ് 

May 6, 2020

ബാഴ്സലോണയ്ക്ക് ലാലിഗ കിരീടം നല്‍കരുത്-തിബൌട്ട് കൌര്‍ട്ടോയിസ് 

സീസൺ റദ്ദാക്കിയാൽ ബാഴ്സലോണയെ ലാ ലിഗാ ചാമ്പ്യന്മാരാക്കരുതെന്ന് റയല്‍ മാഡ്രിഡ് ഗോള്‍ കീപ്പര്‍ തിബൌട്ട് കൌര്‍ട്ടോയിസ്  പറയുന്നു, കാരണം ഈ സീസണില്‍  ലാലിഗയില്‍  റയൽ മാഡ്രിഡ് മികച്ച ടീമാണെന്ന് തെളിയിച്ചു കഴിഞ്ഞു എന്നാണ് അദ്ദേഹത്തിന്റെ വാദം.27 മത്സരങ്ങൾക്ക് ശേഷം ബാഴ്സലോണ റയലിനെക്കാൾ രണ്ട് പോയിന്റ് മുന്നിലാണ്.

“തീർച്ചയായും സീസൺ പൂർത്തിയാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ ബാഴ്‌സലോണയെക്കാൾ രണ്ട് പോയിന്റാണ്, അതിനാൽ നമുക്ക് ചാമ്പ്യന്മാരാകാൻ ഇപ്പോഴും സാധ്യതയുണ്ട്. അതിനാൽ സീസൺ റദ്ദാക്കിയാൽ അത് നിർഭാഗ്യകരമാണ്, ”ബെൽജിയം ഇന്റർനാഷണൽ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. ബാഴ്സയും റയലുമായ മല്‍സരത്തില്‍ തങ്ങള്‍ ഒരു തവണ ജയിച്ചുവെന്നും മറ്റൊന്ന് സമനിലയില്‍ ആയതിനാല്‍ തങ്ങള്‍ ആണ് ബാഴ്സയേക്കാള്‍ മികച്ച ടീം എന്നും തിബൌട്ട് കൌര്‍ട്ടോയിസ്  പറഞ്ഞു.

Leave a comment