Foot Ball Top News

പോഗ്ബ യുവന്‍റസ് ഡ്രസ്സിങ് റൂം ബാലന്‍സ് തകര്‍ക്കും-നിക്കോള അമോറുസോ

May 6, 2020

പോഗ്ബ യുവന്‍റസ് ഡ്രസ്സിങ് റൂം ബാലന്‍സ് തകര്‍ക്കും-നിക്കോള അമോറുസോ

പോൾ പോഗ്ബ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് യുവന്റസിലേക്ക് മടങ്ങിയെത്തിയാൽ ക്ലബിന്‍റെ ഡ്രസ്സിംഗ് റൂം ബാലൻസ് ഇല്ലാതാക്കുമെന്ന് നിക്കോള അമോറുസോ അഭിപ്രായപ്പെട്ടു.2016 ൽ 89 മില്യൺ ഡോളർ എന്ന  ലോക റെക്കോർഡ് തുകയ്ക്ക്  ടൂറിനിൽ നിന്നും യുണൈറ്റഡിലേക്ക് പോയ ഫ്രാൻസ് താരം പോഗ്ബയെ തിരിച്ച് കൊണ്ടുവരനുള്ള ശ്രമം  സീരി  എ ചാമ്പ്യന്മാർ തുടരുന്നുണ്ട്.

 

 

27 വയസുള്ള താരം കുറച്ച് കാലം സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിന്‍റെ സൈനിങ് ടാര്‍ഗറ്റ് ആയിരുന്നു.”അദ്ദേഹം ടീമിലെത്തിയാല്‍ ടീമിന്‍റെ മൂല്യം വര്‍ദ്ധിക്കും അദ്ദേഹത്തിന് അതിനുള്ള കഴിവുണ്ട്,എന്നാല്‍ പോഗ്ബ വളരെ വില പിടിപ്പുള്ള താരമാണ്,യുവന്‍റസ് നല്ല ശംബളം വാങ്ങുന്ന  റൊണാള്‍ഡോ ഉള്ളപ്പോള്‍ മറ്റൊരു വില പിടിപ്പുള്ള താരം വരുന്നത് ടീമിന്‍റെ ഡ്രസ്സിങ് റൂം ബാലന്‍സ് തകര്‍ത്തേക്കും” എന്ന്  നിക്കോള അമോറുസോ  പറഞ്ഞു.

Leave a comment