ലിവര്‍പൂളിന് കിരീടം നിഷേധിച്ചാല്‍ അത് വളരെ ക്രൂരതയാകും-ഹ്യൂഗോ ലോറിസ്
കൊറോണ വൈറസ് പാൻഡെമിക് കാരണം ലിവർപൂളിന് പ്രീമിയർ ലീഗ് കിരീടം നിഷേധിക്കുന്നത് ക്രൂരമാണെന്ന് ടോട്ടൻഹാം ഗോൾകീപ്പർ ഹ്യൂഗോ ലോറിസ് പറയുന്നു.ലിവര്‍പൂളിന് ഇനി വെറും രണ്ട് ജയങ്ങള്‍ മാത്രം മതി അവരുടെ ചരിത്ര പ്രധാനമായ ഇപിഎല്‍ കിരീടം നേടാന്‍.
യൂറോപ്പിലെ ബാക്കി ലീഗുകളായ ഹോളണ്ട് എറേഡിവൈസ് ഫ്രഞ്ച് ലീഗ് 1 എന്നീ ടൂര്‍ണമെന്‍റുകള്‍ നിര്‍ത്തലാക്കി.എന്നാല്‍ സ്പെയിനും ഇറ്റലിയും ഇംഗ്ലണ്ടും കൂട്ടത്തില്‍ ജര്‍മനിയും അവരുടെ നാട്ടിലെ ലീഗ്, സ്റ്റേഡിയം അടച്ചിട്ടായാലും നടത്തും എന്ന തീരുമാനത്തിലാണ്.ലീഗ് തീര്‍ക്കണം എന്ന് തന്നെയാണ് എല്ലാവരുടെയും ആഗ്രഹം എന്നാല്‍ ഇപ്പോള്‍ അത് ഒരു വിദൂര സ്വപ്നം മാത്രമാണ്,ലീഗ് ക്യാന്‍സല്‍ ചെയ്താലും കിരീടം ലിവര്‍പൂളിന് കൊടുക്കണം അല്ലെങ്കില്‍ അത് ഒരു വല്ലാത്ത ക്രൂരത ആയി പോകുമെന്ന് ലോറിസ് എല്‍ എക്വിപ്പെയോട് പറഞ്ഞു.